ദാരിദ്ര്യത്തിനും പട്ടിണിക്കും ജാതിയില്ല ^പ്രഫ. കെ.വി. തോമസ്

ദാരിദ്ര്യത്തിനും പട്ടിണിക്കും ജാതിയില്ല -പ്രഫ. കെ.വി. തോമസ് തൃപ്പൂണിത്തുറ: ദാരിദ്ര്യത്തിനും പട്ടിണിക്കും ജാതിയില്ലെന്നും കേരളത്തിലെ സാമൂഹിക പരിഷ്കരണരംഗത്തും വിദ്യാഭ്യാസരംഗത്തും മന്നത്ത് പദ്മനാഭൻ വഹിച്ച പങ്ക് അതുല്യമാണെന്നും പ്രഫ.കെ.വി. തോമസ് എം.പി പറഞ്ഞു. വേദനിക്കുന്നവർക്കും അധഃസ്ഥിതർക്കും വേണ്ടിയാണ് മന്നം പ്രവർത്തിച്ചത്. തൃപ്പൂണിത്തുറ എൻ.എസ്.എസ് കോളജിൽ നടക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളുടെ ത്രിദിന പഠനക്യാമ്പിലെ രക്ഷാകർത്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂനിയൻ പ്രസിഡൻറ് എം.എം. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ.ആർ. വേണുഗോപാൽ, വി. മുരളീധരൻ, പി.പി. അജിമോൻ, യൂനിയൻ സെക്രട്ടറി പി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30ന് ക്യാമ്പ് സമാപിക്കും. വിവാഹിതരായി തൃപ്പൂണിത്തുറ ഹരിശ്രീയിൽ കഥാകൃത്ത് ഇ.പി. ശ്രീകുമാറി​െൻറയും ജയശ്രീയുടെയും മകൾ മീരയും കോട്ടയം ഏറ്റുമാനൂർ അനുഗ്രഹയിൽ സി. രാധാകൃഷ്ണൻ നായരുടെയും ഉഷയുടെയും മകൻ ആനന്ദും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.