തീ​രത്തിന്​ ഇത്​ വേദനയുടെ​ ക്രിസ്​മസ്​കാലം

ആലപ്പുഴ: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ തീരദേശത്തെ ക്രിസ്മസ് ആഘോഷം ദുഃഖഛായയിലാണ്. ചുഴലിക്കാറ്റിൽ കടലെടുത്തവരെയും കാണാതായവരെയും കുറിച്ചുള്ള ഒാർമകളിലാണ് തീരദേശ ഗ്രാമങ്ങൾ. വേദനയും തേങ്ങലുമായി കഴിയുന്ന അവരെ ആശ്വസിപ്പിക്കാൻ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ നാട്ടുകൂട്ടങ്ങൾ സജീവമാണ്. ആലപ്പുഴ ജില്ലയിൽ ദുരന്ത സമയത്ത് കടലിൽ പോയവർ തിരിച്ചെത്തിയെങ്കിലും സമീപ ജില്ലകളിൽനിന്ന് പോയവരെ കുറിച്ചുള്ള ആശങ്കകൾ ഇനിയും അവസാനിച്ചിട്ടില്ല. ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ തീരദേശത്ത് നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങൾ ക്രിസ്മസ് കാലത്തും നടന്നുവരുന്നു. ക്രിസ്മസ് നാളുകളിൽ സാധാരണ നടക്കാറുള്ള ആഘോഷ പരിപാടികൾ ഇത്തവണ കുറച്ചിട്ടുണ്ട്. അതിനായി ചെലവഴിക്കുന്ന പണം ദുഃഖാർദ്രമായ കുടുംബങ്ങൾക്ക് നൽകി ക്രിസ്മസി​െൻറ സന്ദേശം ഉൾക്കൊള്ളാനാണ് സഭ അധികാരികളുടെ ആഹ്വാനം. തീരദേശത്ത് ക്രിസ്മസ് കരോളുകളും ഇത്തവണ കുറവാണ്. തീരദേശം കൂടുതലുള്ള ആലപ്പുഴ ജില്ലയിൽ ക്രിസ്മസ് ആഘോഷ ഗ്രാമങ്ങളിലെ നൊമ്പരങ്ങൾ സാന്ത്വന വചനങ്ങളിലൂടെ മാറ്റാനുള്ള ശ്രമത്തിലാണ് ക്രിസ്മസ് കരോൾ ഗ്രൂപ്പുകൾ. അതേസമയം പതിവുപോലെയുള്ള ചടങ്ങുകൾ എല്ലാ പള്ളികളിലും നടക്കും. തീരദേശം വിട്ടുള്ള പ്രദേശങ്ങളിൽ ആഘോഷങ്ങൾക്ക് പൊലിമ കുറയുന്നില്ല. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ക്രിസ്മസ് ദിന പ്രാർഥനകൾക്ക് നേതൃത്വം നൽകും. ആലപ്പുഴ പഴയങ്ങാടി മാർസ്ലീവ ഫൊറോന പള്ളിയിൽ രാവിലെ ഏഴിന് പതിവ് കുർബാന നടക്കും. ക്രിസ്മസ് ദിനത്തിലെ പ്രത്യേക കുർബാന രാവിലെ 11.30ന് വികാരി ഫാ. ജോസഫ് തൂമ്പുങ്കലി​െൻറ നേതൃത്വത്തിലാണ് നടക്കുക. കരോൾ ഗാനാലാപനവും പ്രദക്ഷിണവും തുടർന്നുണ്ടാകും. ക്രിസ്മസ് കനിവ് പരിപാടി പുന്നപ്ര: സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പുന്നപ്ര മഡോണ ചർച്ചിൽ ക്രിസ്മസ് കനിവ് പരിപാടി സംഘടിപ്പിച്ചു. കിടപ്പ് രോഗികൾക്കും പാവങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം, ചികിത്സ ധനസഹായ വിതരണം, ക്രിസ്മസ് സന്ദേശം, കലാവിരുന്ന് എന്നിവ നടന്നു. പുന്നപ്ര സ​െൻറ് ഗ്രിഗോറിയസ് ചർച്ച് വികാരി ഫാ. ബിജോയി അറക്കൽ ഉദ്ഘാടനം ചെയ്തു. സ്നേഹപൂർവം ജീവകാരുണ്യ സംഘടന പ്രസിഡൻറ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. ഡോ. എസ്. അജയകുമാർ മുഖ്യപ്രഭാഷണവും പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഷീജ ക്രിസ്മസ് കിറ്റ് വിതരണവും നടത്തി. കേണൽ വിജയ് കുമാർ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു. എൻജിനീയർ ഹാറൂൺ റഷീദ് ചികിത്സ ധനസഹായ വിതരണം നടത്തി. മഡോണ ചർച്ച് കമ്മിറ്റി പ്രസിഡൻറ് റോയി പാറലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ജുനൈദ്, ഷാജി ഗ്രാമദീപം, ബിജു തൈപ്പറമ്പിൽ, എ.ആർ. സഹറുല്ലാഹ്, പയസ് പുന്നപ്ര, കെ. ചന്ദ്രബാബു, ആർ. ത്യാഗരാജൻ, എ.ബി. ഉണ്ണി, ഓമന കലാധരൻ, കെ. മണിലാൽ, കെ. അൻസാർ, റെജീന നസീർ, സോണി ജോസഫ്, അനിമോൾ ഷാജി, എം. മുഹ്സിന, കത്രീന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.