പിറവം പുഴ ശുചീകരിച്ചു

പിറവം: മൂവാറ്റുപുഴയാറി​െൻറ പിറവം പുഴ ഭാഗം സേവ് പിറവം പുഴ പ്രവർത്തകർ ശുചീകരിച്ചു. കളമ്പൂർ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച തൂക്കുപാലത്തിനടുത്തുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിന് സമീപം അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് ചെറുവള്ളങ്ങളിൽ നീക്കിയത്. പിറവം പുഴയിൽനിന്ന് മാലിന്യം നീക്കാൻ സി.െഎ പി.കെ. ശിവൻകുട്ടിയും സേവ് പിറവം പുഴ പ്രവർത്തകർക്കൊപ്പം രംഗത്തിറങ്ങി. അക്വാറ്റിക് ക്ലബ് പ്രസിഡൻറ് ജയിംസ് ഒാണിേശ്ശരി, ജിൻസ് പെരിയപ്പുറം എന്നിവർ നേതൃത്വം നൽകി. മൂവാറ്റുപുഴയാറി​െൻറ പിറവം പുഴഭാഗം സംരക്ഷിക്കാൻ സമഗ്ര പദ്ധതി വേണമെന്ന് സേവ് പിറവം പുഴ സംഘടന പ്രസിഡൻറ് ജിൻസ് പെരിയപ്പുറം ആവശ്യപ്പെട്ടു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പിങ് സ്റ്റേഷനുകൾ പിറവം പുഴയിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. രണ്ടുമാസംമുമ്പ് കൗൺസിലർ ബെന്നി വി. വർഗീസി​െൻറ നേതൃത്വത്തിൽ നടത്തിയ ലാബ് പരിശോധനയിൽ വെള്ളം താരതമ്യേനെ മാലിന്യമുക്തമാണെന്ന് തെളിഞ്ഞിരുന്നു. രാമമംഗലം മുതൽവെള്ളൂർ വരെ ഭാഗത്തെ വെള്ളമാണ് കുടിവെള്ള പദ്ധതികൾക്ക് അഞ്ചു കേന്ദ്രങ്ങളിൽനിന്ന് പമ്പ് ചെയ്യുന്നത്. ആറുമാസംമുമ്പ് മൂവാറ്റുപുഴ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പുഴ മാലിന്യ നിർമാർജന പദ്ധതിയെക്കുറിച്ച് പിറവം, പാമ്പാക്കുട, മണീട്, രാമമംഗലം, തദ്ദേശ സ്വയംഭരണ നേതൃത്വവുമായി നടത്തിയ ചർച്ചകളിലൂടെ ചില പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. പുഴ സംരക്ഷണത്തിന് സമഗ്രപദ്ധതി വേണമെന്നാണ് സേവ് പിറവം പുഴ സംഘടന മുന്നോട്ടുവെക്കുന്ന നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.