'ഹൃദ്യം' ഇൗ യാത്ര; കുഞ്ഞി​െൻറ ശസ്​ത്രക്രിയ വിജയം

കോഴിക്കോട്: അർധരാത്രി കോഴിക്കോടു നിന്ന് രണ്ടേ മുക്കാൽ മണിക്കൂർ മാത്രമെടുത്ത് എറണാകുളത്തെത്തിച്ച എട്ടുദിവസം പ്രായമുള്ള കുഞ്ഞി​െൻറ ഹൃദയശസ്ത്രക്രിയ വിജയം. സംസ്ഥാന സർക്കാറി​െൻറ 'ഹൃദ്യം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുളിക്കൽ സ്വദേശികളായ ദമ്പതികളുടെ ആൺകുട്ടിയെ ലിസി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഇൗ മാസം 15ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ന്യൂമോണിയ ബാധിച്ച കുഞ്ഞിന് പിന്നീട് ഹൃദയത്തിന് തകരാർ കണ്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നിർദേശിച്ചത്. വ​െൻറിലേറ്റർ സഹായമുള്ള ആംബുലൻസിൽ വിദഗ്ധ സംഘത്തോടൊപ്പം ശനിയാഴ്ച രാത്രി 12നാണ് കുഞ്ഞുമായി എറണാകുളത്തേക്ക് തിരിച്ചത്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ജിജോ ആണ് അതിവേഗത്തിൽ, അതി സുരക്ഷിതമായി കുഞ്ഞിനെ പുലർച്ചെ 2.45ന് ലിസി ആശുപത്രിയിലെത്തിച്ചത്. ക്രിസ്മസ് അവധിയായതിനാൽ റോഡിൽ തിരക്കുള്ള സമയമായിരുെന്നങ്കിലും വാട്സ്ആപ്പിലൂടെ സന്ദേശം പ്രവഹിച്ചതിനാൽ തടസ്സങ്ങളില്ലാതെ മുന്നേറാനായി. ആംബുലൻസ് ഡ്രൈവർമാരുെട കൂട്ടായ്മയും പൊലീസി​െൻറ സഹകരണവും ഏറെ സഹായം ചെയ്തു. ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിേയാ തെറാസിക് സർജൻ ഡോ. തോമസ് മാത്യുവി​െൻറ നേതൃത്വത്തിലെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഞായറാഴ്ച രാവിലെ അഞ്ചിന് തുടങ്ങിയ ശസ്ത്രക്രിയ 8.30ന് അവസാനിച്ചു. െഎ.സി.യുവിൽ കഴിയുന്ന കുഞ്ഞിനെ അഞ്ച് ദിവസത്തിനു ശേഷം മുറിയിേലക്ക് മാറ്റുെമന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സങ്കീർണമായ ഹൃദയത്തകരാറുള്ള നവജാത ശിശുക്കൾക്ക് ശസ്ത്രക്രിയയടക്കം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാന സർക്കാറി​െൻറ പദ്ധതിയാണ് 'ഹൃദ്യം'. രോഗം നിർണയിച്ചുകഴിഞ്ഞാൽ www.hridyam.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ െചയ്യണം. അത്യാഹിത സ്വഭാവമുള്ളതാണെങ്കിൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്താറാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.