MUST അഴിമതി: ഡൽഹി ​ൈ​ഹകോടതി രണ്ടു ജഡ്​ജിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: അഴിമതിയാരോപണത്തെ തുടർന്ന് ഡല്‍ഹി ഹൈകോടതി രണ്ട് കീഴ്‌കോടതി ജഡ്ജിമാരെ മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഡൽഹി ദ്വാരകയിലെ അഡീഷനല്‍ ജില്ല ജഡ്ജി ജിതേന്ദ്ര മിശ്ര (മോേട്ടാര്‍ ആക്‌സിഡൻറ് ക്ലൈംസ് ട്രൈബ്യൂണൽ), പ്രത്യേക ജഡ്ജി നവീന്‍ അറോറ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജിതേന്ദ്ര മിശ്രക്കെതിരായ അഴിമതിയാരോപണങ്ങളുടെ ഓഡിയോ തെളിവുകള്‍ ഹൈകോടതി പരിശോധിച്ചു. മോേട്ടാര്‍ ആക്‌സിഡൻറ് ക്ലൈംസ് ട്രൈബ്യൂണല്‍ തലവനെന്ന നിലയില്‍ ചെക്ക് അതിവേഗം പണമായി മാറ്റുന്നതിന് അനുമതി ലഭിക്കുന്നതിന് 10 ശതമാനം സ്ഥിരനിക്ഷേപം ആവശ്യപ്പെട്ടുവെന്നാണ് മിശ്രക്കെതിരായ ആരോപണം. നവീന്‍ അറോറ മൂന്നാം കക്ഷിയുടെ െചലവില്‍ വിദേശയാത്ര നടത്തിയതായും കോടതി കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.