'അസഹിഷ്ണുതയുടെ ബലിയാടുകൾ കൂടുതലും സ്ത്രീകൾ'​

(പടം) മട്ടാഞ്ചേരി: ലോകത്ത് അസഹിഷ്ണുതമൂലം ഉണ്ടാകുന്ന കലാപങ്ങളിൽ കൂടുതലും ബലിയാടുകളാകുന്നത് സ്ത്രീ സമൂഹമാണെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി. ഇസ്ലാമിക ആദർശത്തോടും കർമരീതികളോടും പ്രതിബന്ധത വർധിച്ചുവരുന്ന കാലമാണിത്. ഈ രംഗത്ത് അഭ്യസ്തവിദ്യരും പ്രഫഷനലുകളുമായ സ്ത്രീകളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുന്നു. ദൈവവിശ്വാസം പ്രതിബന്ധങ്ങളെ പ്രതിരോധിക്കാനും പ്രതീക്ഷയോടെ മുന്നോട്ടുപോകാനും കരുത്ത് പകരുന്നതാക്കി മാറ്റണമെന്ന് ജി.ഐ.ഒ നടത്തുന്ന സംസ്ഥാന കാമ്പയിനി​െൻറ ജില്ലതല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ മുൻ സംസ്ഥാന സമിതി അംഗം കെ.കെ. റഹീന സമ്മേളന പ്രഖ്യാപനം നടത്തി. ജി.ഐ.ഒ ജില്ല ആക്ടിങ് പ്രസിഡൻറ് ഫാത്തിമ തസ്നീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം തസ്നീം മുഹമ്മദ് കാമ്പയിൻ പ്രമേയമായ 'വിശ്വാസം പ്രതിരോധവും പ്രതീക്ഷയും' വിഷയം അവതരിപ്പിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് അനസ്, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് ടി.എച്ച്. അജ്മൽ, വി.കെ. സൽമ, കെ.എ. സുമയ്യ, ജസീന, ജാസിറ എം. സുബൈർ, നസീമ എന്നിവർ സംസാരിച്ചു. ആസിയ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഒ.എ. മുഹമ്മദ് ജമാൽ സാമാപനവും പ്രാർഥനയും നടത്തി. തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ്: താൽക്കാലിക നിയമനം കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ആശുപത്രി വികസനസമിതിയുടെ കീഴില്‍ ആയുര്‍വേദ തെറപ്പിസ്റ്റ്, ലിഫ്റ്റ് ഓപറേറ്റര്‍ തസ്തികകളിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ നിയമനത്തിന് ഇൻറര്‍വ്യൂ നടത്തും. ആയുര്‍വേദ തെറപ്പിസ്റ്റിന് 20 ഒഴിവാണുള്ളത്. 350 രൂപയാണ് പ്രതിദിന വേതനം. ജനുവരി അഞ്ചിന് രാവിലെ 11 മുതല്‍ ഇൻറര്‍വ്യൂ നടത്തും. ലിഫ്റ്റ് ഓപറേറ്റര്‍ തസ്തികയിലേക്ക് 10ാം ക്ലാസും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. ജനുവരി ആറ് രാവിലെ 11 മുതലാണ് ഇൻറര്‍വ്യൂ. തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജിലാണ് ഇൻറര്‍വ്യൂ. ഹാജരാകുന്നവര്‍ അതതു ദിവസം രാവിലെ 10നും 12നും ഇടക്ക് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 2777489, 2776043.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.