മെട്രോ: വൈറ്റില-^പേട്ട സ്ഥലം ഏറ്റെടുക്കല്‍; അന്ത്യശാസനം തള്ളി ഭൂവുടമകള്‍

മെട്രോ: വൈറ്റില--പേട്ട സ്ഥലം ഏറ്റെടുക്കല്‍; അന്ത്യശാസനം തള്ളി ഭൂവുടമകള്‍ കാക്കനാട്: കൊച്ചി മെട്രോ വൈറ്റില-പേട്ട റൂട്ടില്‍ സ്ഥലം ഏറ്റെടുക്കാന്‍ ജില്ല ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചിട്ടും ഭൂരിപക്ഷം ഭൂവുടമകളും സമ്മത പത്രം നല്‍കാന്‍ താൽപര്യം കാണിച്ചില്ല. സ്ഥലത്തി​െൻറ അസ്സൽ ആധാരവും മറ്റ് രേഖകളും ശനിയാഴ്ചക്കകം വൈറ്റില ലാൻഡ് അക്വിസേഷന്‍ എന്‍.എച്ച് സ്‌പെഷ്ല്‍ തഹസില്‍ദാര്‍ ഓഫിസില്‍ ഹാജരാക്കാന്‍ ഭൂവുടമകള്‍ക്ക് ജില്ല ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലം വിട്ടുനൽകിയില്ലെങ്കില്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെച്ച് ഏറ്റെടുക്കുമെന്ന് ജില്ല ഭരണകൂടം ഭൂവുടമകളെ അറിയിച്ചിരുന്നു. സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ആലോചിക്കുന്നത്. മെട്രോ വൈറ്റില-പേട്ട റൂട്ടില്‍ 80 ഭൂവുടമകളില്‍നിന്ന് 75.71 ആര്‍ സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യം. 30 ഭൂവുടമകളാണ് സമ്മതപത്രം നല്‍കിയത്. സ​െൻറിന് ശരാശരി 15 ലക്ഷത്തിന് മുകളില്‍ വിലനിശ്ചയിച്ചിട്ടും ഭൂവുടമകള്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് ഉദ്യോഗസ്ഥരെ വിഷമ വൃത്തത്തിലാക്കി. സ്ഥലവില അംഗീകരിക്കുന്ന ഭൂവുടമകളെ സമ്മതപത്രം നല്‍കണമെന്ന് ജില്ല ഭരണകൂടം പലവട്ടം നിര്‍ദേശിച്ചിരുന്നു. വൈറ്റില-പേട്ട റോഡ് വികസനത്തിന് ആദ്യഘട്ടം 110 ഭൂവുടമകള്‍ ഭൂമി വിട്ടുനല്‍കിയിരുന്നു. ഇവര്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കി കഴിഞ്ഞു. പൊന്നുംവില പ്രകാരം പഴയ ഭൂമിയേറ്റെടുക്കല്‍ നിയമ പ്രകാരമാണ് സ്ഥലം ഏറ്റെടുത്തത്. 2013ലെ ഭൂമിയേറ്റെടുക്കല്‍, പുനരധിവാസ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മ​െൻറ് -ലാഡ) നിയമമനുസരിച്ച് സംസ്ഥാനത്ത് ആദ്യത്തെ സ്ഥലമെടുപ്പാണ് മെട്രോ റെയില്‍ പദ്ധതിയുടെ വൈറ്റില-പേട്ട റൂട്ടിലേത്. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും ഏറ്റെടുക്കല്‍ നടപടികളും ഒഴിവാക്കി ഭൂവുടമകളുമായി ചര്‍ച്ച നടത്തി നിലവിലുള്ള മാര്‍ക്കറ്റ് വിലയനുസരിച്ച് നിശ്ചയിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതനുസരിച്ച് പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സാമൂഹിക പ്രത്യാഘാതപഠനം നടത്തി റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഭൂമിയേറ്റെടുക്കാന്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് ജില്ല ഭരണകൂടം സ്ഥലവില നിശ്ചയിച്ചത്. അഞ്ച് വയസ്സാകാത്ത കുട്ടികള്‍ക്ക് പ്രത്യേക ആധാര്‍ ക്യാമ്പ് കൊച്ചി: നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക ആധാര്‍ ക്യാമ്പ് 27ന് രാവിലെ 10.15 മുതല്‍ 12.30 വരെ ജനറല്‍ ആശുപത്രിയിലെ റെഡ്‌ക്രോസ് ഹാളില്‍ നടക്കും. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. മാതാപിതാക്കള്‍ ആധാര്‍കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. സംസ്ഥാന ഗാട്ടാ ഗുസ്തി മത്സരം മട്ടാഞ്ചേരി: 53ാമത് സംസ്ഥാന ഇന്ത്യൻ സ്റ്റൈൽ (ഗാട്ടാ) ഗുസ്തി മത്സരങ്ങൾ ചൊവ്വാഴ്ച ഫോർട്ട്കൊച്ചി മഹാത്മാഗാന്ധി കടപ്പുറത്ത് നടക്കും. ജനുവരി അവസാനം രാജസ്ഥാനിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള സംസ്ഥാന ടീമിനെയും, ഈ വർഷത്തെ കേരള കേസരിയെയും െതരഞ്ഞെടുക്കും. താൽപര്യമുള്ളവർ അന്നേ ദിവസം ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന ശരീരഭാര നിർണയത്തിന് എത്തണമെന്ന് സംസ്ഥാന ഗുസ്തി അസോസിയേഷൻ സെക്രട്ടറി എം.എം. സലീം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.