വെള്ളമില്ല: കളമ്പൂരിൽ നെൽകൃഷി നശിക്കുന്നു

മോേട്ടാറുകൾ പ്രവർത്തിക്കാത്തത് നിലം ഉണങ്ങാൻ കാരണം പിറവം: നെല്ലറയായ കളമ്പൂർ പാടശേഖരങ്ങൾ വെള്ളമില്ലാതെ ഉണങ്ങുന്നു. പതിനഞ്ചേക്കറോളം നെൽകൃഷി പറിച്ചുനടാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലം ഉഴുതൊരുക്കി കാത്തിരുന്നിട്ടും വെള്ളമെത്താതെ വിത്തുവിതക്കാനാവാത്ത സ്ഥിതിയാണ്. മൂന്നുവശവും പിറവം പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന കളമ്പൂർ പാടശേഖരങ്ങളിലേക്ക് കളമ്പൂർ സൗത്ത് പാറക്കടവ് പമ്പ് ഹൗസിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. മോേട്ടാറുകൾ പ്രവർത്തിപ്പിക്കുന്നതിലെ അപാകതയും ഉത്തരവാദിത്തമില്ലായ്മയുമാണ് നിലം ഉണങ്ങാൻ കാരണമെന്ന് പാടശേഖരസമിതി ചൂണ്ടിക്കാട്ടി. മൂന്ന് മോേട്ടാറുകൾ ഉണ്ടെങ്കിലും മിക്കവാറും ഒെരണ്ണം മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. പാടശേഖരങ്ങളിലേക്ക് വെള്ളമെത്താൻ നാലഞ്ച് മണിക്കൂർ സമയമെടുക്കും. അപ്പോേളക്കും പമ്പിങ് നിർത്തിയിട്ടുണ്ടാകും. ഒരിക്കലും ആവശ്യത്തിന് വെള്ളമെത്താത്ത സ്ഥിതിയാണ്. നൂറുകണക്കിന് ഏക്കർ കൃഷിഭൂമി കഴിഞ്ഞ 30 വർഷമായി ഇഷ്ടിക നിർമാണത്തിനായി വിട്ടുകൊടുത്തതിലൂടെ നെൽകൃഷി ഇല്ലാതായിരുന്നു. കർഷകസമിതികളുടെ നിരന്തര ഇടപെടലുകളും ജനകീയ സമരങ്ങളുമൊക്കെ നടത്തിയാണ് വീണ്ടും നെൽകൃഷി ആരംഭിച്ചതെന്ന് സമിതി സെക്രട്ടറി വി.എ. അംബുജാക്ഷൻ, പ്രസിഡൻറ് സണ്ണി എന്നിവർ പറഞ്ഞു. ഇഷ്ടികക്കള മാഫിയകൾ നശിപ്പിച്ച നെൽവയലുകളുടെ അവശേഷിക്കുന്ന 50 ഏക്കറോളം നെൽപാടത്താണ് ഇത്തവണ കൃഷിയിറക്കാൻ ശ്രമിച്ചത്. പകലും രാത്രിയിലും പമ്പിങ് നടത്തിയാലേ കളമ്പൂരിലെ വിവിധ പാടശേഖരങ്ങളിൽ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കൂ. വിതച്ചിട്ട് രണ്ടാഴ്ച മുതൽ അഞ്ചാഴ്ച വരെ പ്രായമായ പാടങ്ങളാണ് വെള്ളമില്ലാതെ ഉണങ്ങുന്നത്. മൂന്ന് കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങൾ അഞ്ച് പതിറ്റാണ്ടായി ഇഷ്ടിക മാഫിയകളും മണൽ മാഫിയകളും ൈകയടക്കിെവച്ചിരിക്കുകയാണ്. ഇഷ്ടികക്കളങ്ങൾക്കുവേണ്ടി ആഴത്തിൽ കുഴിച്ച് മണ്ണെടുത്ത് കുളംതോണ്ടിയ പാടശേഖരങ്ങളിൽ ബാക്കിയുള്ള സ്ഥലത്താണ് കൃഷിയിറക്കാൻ കുടുംബശ്രീ പ്രവർത്തകരും കർഷക നെല്ലുൽപാദക സമിതിയും ശ്രമിക്കുന്നത്. വളമിടാനും പറിച്ചുനടാനും വിത്തുവിതക്കാനും മൂന്ന് മോേട്ടാറുകളും രാത്രിയിൽ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും പ്രവർത്തിപ്പിച്ചാൽ പ്രശ്ന പരിഹാരമാകും. എന്നാൽ, ഇറിേഗഷൻ വകുപ്പി​െൻറ അനാസ്ഥതയും ജീവനക്കാരുടെ കുറവും പ്രശ്നം സങ്കീർണമാക്കുകയാണ്. അടിയന്തര നടപടി ആവശ്യപ്പെട്ട് കർഷകർ അധികൃതർക്ക് അപേക്ഷ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.