സപ്തദിന ക്യാമ്പ് തുടങ്ങി

പറവൂർ: എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. പറവൂർ സമൂഹം ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആർ. സുനിൽകുമാർ, സമൂഹം സ്കൂൾ മാനേജർ കെ.ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പറവൂർ സബ് ഇൻസ്പെക്ടർ കെ.എ. സാബു, പ്രഫ. എസ്. ജയഗോപാൽ എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.