വയോജനങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനവുമായി പോസ്​റ്റ്​ മെട്രിക്ക് ഹോസ്​റ്റല്‍ വിദ്യാര്‍ഥികള്‍

(പടം) കൊച്ചി: വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് ക്രിസ്മസ് സമ്മാനവുമായെത്തി നന്മയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഫോര്‍ ബോയ്‌സിലെ വിദ്യാര്‍ഥികള്‍. 47 ഓളം വരുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തേവര ഓള്‍ഡ് ഏജ് ഹോം നിവാസികൾക്ക് വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ചു. ഹോസ്റ്റല്‍ അടക്കുമ്പോള്‍ വീട്ടില്‍ പോകാൻ വകുപ്പ് നല്‍കുന്ന യാത്രബത്ത, ഡി.എ തുകകള്‍ സ്വരൂപിച്ചാണ് ഇവര്‍ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിയത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും വിദ്യാര്‍ഥികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങിന് നേതൃത്വം നല്‍കിയ ജില്ല പട്ടികജാതി വികസന ഓഫിസര്‍ ജോസഫ് ജോണ്‍ പറഞ്ഞു. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. ബി.ടി.എച്ച് ഹോട്ടല്‍, കേരള ട്രാവല്‍ മാര്‍ട്ട് എന്നിവയുടെ സഹകരണത്തോടെ ഹോസ്റ്റലിന് മുന്നില്‍ പൂന്തോട്ടം, വാക്ക് വേ എന്നിവ നിര്‍മിക്കും. പുതുവര്‍ഷത്തില്‍ പുതിയ ഭാവത്തിലാകും ഹോസ്റ്റല്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കുക. ഓള്‍ഡ് ഏജ് ഹോമില്‍ നടന്ന ചടങ്ങില്‍ ജില്ല പട്ടികജാതി വികസന ഓഫിസര്‍ ജോസഫ് ജോണില്‍നിന്ന് അന്തേവാസികള്‍ വാട്ടര്‍ പ്യൂരിഫയര്‍ ഏറ്റുവാങ്ങി. ക്രിസ്മസ് ആഘോഷത്തിലും ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഹോസ്റ്റല്‍ സ്റ്റുവാര്‍ഡ് ബിജു അയ്യപ്പന്‍, െറസിഡൻറ് ട്യൂട്ടര്‍ സി.കെ. ഉദയകുമാര്‍, ഹോസ്റ്റല്‍ കമ്മിറ്റി പ്രസിഡൻറ് ആശിഷ് യശോധരന്‍, അരുണ്‍, കെ.ആര്‍. അനൂപ്, കെ.എസ്. പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. (പടം) ലീഡർ അനുസ്മരണം കളമശ്ശേരി: കെ.കരുണാകരൻ സാംസ്കാരിക വേദി കളമശ്ശേരിയിൽ ലീഡർ അനുസ്മരണം നടത്തി. സൗത്ത് കളമശ്ശേരി ഗാന്ധിസ്ക്വയറിൽ നടന്ന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആൻറണി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ചെയർമാൻ എ.എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.എ വഹാബ്, ബിനി ജിനു, ഹുസൈൻ, ബക്കർ കണ്ണോത്ത്, കോൺഗ്രസ് നേതാക്കളായ ഷിഹാബ് നീറുങ്കൽ , എം.എം. സാലി, പി.എം.നജീബ്, മനാഫ് പുതുവായിൽ, അലി തയ്യത്ത്, നാസർ മൂലേപ്പാടം, തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.