മെഡിക്കൽ കോളജുകളിലേത് യോഗ്യതയുള്ള റേഡിയോഗ്രാഫർമാരെന്ന് അസോസിയേഷൻ

കൊച്ചി: കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) നിശ്ചയിച്ച യോഗ്യതയുള്ള റേഡിയോഗ്രാഫർമാരാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ ജോലി ചെയ്യുന്നതെന്ന് കേരള ഗവൺമ​െൻറ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ. മറിച്ചുള്ള വാദങ്ങൾ അംഗീകരിക്കാനാവില്ല. ഡി.എം.ഇ നടത്തുന്ന രണ്ട് വർഷ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സിൽ റേഡിയോ തെറപ്പി ഒരു പ്രധാന വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യാർഥികൾക്ക് റേഡിയോതെറപ്പിയിൽ ആവശ്യമായ ട്രെയിനിങ് മെഡിക്കൽ കോളജുകളിൽ നൽകിവരുന്നുമുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ അറിയിച്ചു. സർവിസിൽ ജോലി ചെയ്യുന്ന റേഡിയോഗ്രാഫർമാർക്ക് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകളെല്ലാം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.