സഞ്ചയ സ​േങ്കതം ഹാക് ചെയ്തതായി പരാതി

മാന്നാർ: ഗ്രാമപഞ്ചായത്തി​െൻറ ബിൽഡിങ് പെർമിറ്റ് സംബന്ധിച്ച ആവശ്യങ്ങൾക്ക് സ്ഥാപിച്ച സഞ്ചയ സങ്കേതം സോഫ്റ്റ്വെയർ ഓപറേറ്റർ ഹാക് ചെയ്തതായി പരാതി. പാസ്വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നും ലോഗിൻ ഹാക് ചെയ്ത് ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നതായും കാണിച്ച് സീനിയർ ക്ലർക്കാണ് പരാതി ഉന്നയിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല സൈബർ സെൽ, ഇൻഫർമേഷൻ കേരള മിഷൻ എക്സി. ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് സെക്രട്ടറി പരാതി നൽകി. കഴിഞ്ഞ 20ന് ഉച്ച മുതലാണ് സോഫ്റ്റ്വെയർ പ്രവർത്തനം നിലച്ചത്. ഇത് 21ന് വൈകീട്ട് വരെ തുടർന്നു. ജീവനക്കാർ ഒന്നടങ്കം കൂട്ട അവധിയെടുക്കുമെന്ന ഭീഷണിയെത്തുടർന്നാണ് സംഭവം സംബന്ധിച്ച് സെക്രട്ടറി ഉന്നതങ്ങളിൽ പരാതി നൽകിയത്. എന്നാൽ, പരാതി നൽകിയത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞത്. സോഫ്റ്റ്വെയറിൽ സാങ്കേതിക തടസ്സം മാത്രമാണുണ്ടായതെന്നും അത് പരിഹരിച്ചതായും പ്രസിഡൻറ് പറഞ്ഞു. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ ഓപറേറ്റർ മുളക്കുഴ പഞ്ചായത്തിൽ ജോലി ചെയ്യവെ ഇത്തരത്തിൽ പ്രവർത്തിച്ചതിന് ഇവിടെനിന്ന് പിരിച്ചുവിട്ട സംഭവമുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.