അഖില മലങ്കര സുവിശേഷയോഗം 26ന് തുടങ്ങും

കോലഞ്ചേരി: യാക്കോബായ സഭ നടത്തുന്ന 28ാം . സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സ​െൻറർ മൈതാനിയിൽ വൈകീട്ട് അഞ്ചിന് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ യോഗം ഉദ്ഘാടനം ചെയ്യും. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഫാ. പൗലോസ് പാറേക്കര മുഖ്യസന്ദേശം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് മെത്രാപ്പോലീത്തമാരായ എബ്രഹാം മാർ േസവേറിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, മാത്യൂസ് മാർ അേപ്രം, ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ കൂറിലോസ്, ഏലിയാസ് മാർ അത്തനാസിയോസ്, സഖറിയാസ് മാർ പോളികോർപ്പസ് എന്നിവർ സംസാരിക്കും. യോഗത്തി​െൻറ ഭാഗമായി എല്ലാ ദിവസവും പകൽ ധ്യാനയോഗങ്ങളും ക്ലാസുകളും നടക്കുമെന്ന് സുവിശേഷസംഘം പ്രസിഡൻറ് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. 50,000 പേർക്കിരിക്കാവുന്ന പന്തൽ തയാറായിട്ടുണ്ട്. പുത്തൻകുരിശിനെ ഫെസ്റ്റിവൽ ഏരിയയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 31ന് വൈകീട്ട് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ സമാപനസന്ദേശം നൽകും. ഭാരവാഹികളായ ഫാ. പോൾസൺ കീരിക്കാട്ടിൽ, എ.വി. പൗലോസ്, മോൻസി വാവച്ചൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.