ബിക്കാനിർ ഭൂമി ഇടപാട്​: രണ്ടുപേർ അറസ്​റ്റിൽ

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള രാജസ്ഥാനിലെ ബിക്കാനിർ ഭൂമി ഇടപാട് കേസിൽ രണ്ടുപേരെ എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണ നിയമപ്രകാരം ജയപ്രകാശ് ഭാഗർവ, അശോക്കുമാർ എന്നിവരാണ് അറസ്റ്റിലായത്. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഉടമ മഹേഷ് നഗറി​െൻറ അടുത്ത സുഹൃത്താണ് അശോക്കുമാർ. സ്കൈലൈറ്റ് കമ്പനിക്ക് വാദ്രയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. അശോക് കുമാറി​െൻറയും മഹേഷ് നഗറി​െൻറയും വീടുകളിൽ കഴിഞ്ഞ ഏപ്രിലിൽ എൻഫോഴ്സ്മ​െൻറ് പരിശോധന നടത്തിയിരുന്നു. മറ്റുള്ളവരുടെ പവർ ഒാഫ് അറ്റോണി ഉപയോഗിച്ച് അശോക് കുമാർ ഭൂമി വാങ്ങിയെന്നാണ് കേസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ നിയമപ്രകാരം എൻഫാഴ്സ്മ​െൻറ് ഡയറക്ടറേറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റും 1.18 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. വ്യാജ രേഖയിലൂടെ ഭൂമി തട്ടിയെടുത്തതായി തഹസിൽദാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ, എഫ്.െഎ.ആറിൽ വാദ്രയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇദ്ദേഹത്തെ ഭൂമി ഇടപാടിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പകയാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.