ഫലസ്തീനൊപ്പം മാനവികതക്കൊപ്പം; മുസ്​ലിം ലീഗ് റാലി

കൊച്ചി: 'ഫലസ്തീനൊപ്പം മാനവികതക്കൊപ്പം' മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി റാലിയും സംഗമവും നടത്തി. മറൈന്‍ഡ്രൈവിലെ താജ് ഗേറ്റ്‌വേക്ക് മുന്നിൽനിന്ന് ആരംഭിച്ച റാലി ഹൈകോടതി ജങ്ഷനിൽ സമാപിച്ചു. ലാലന്‍ ടവറില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ജില്ല പ്രസിഡൻറ് കെ.എം. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് വി.കെ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ല ഭാരവാഹികളായ അമീറലി, പി.കെ. മൊയ്തു, എം.യു. ഇബ്രാഹിം, പി.കെ. ജലീല്‍, ടി.എം. അബ്ബാസ്, ഉസ്മാന്‍ തോലക്കര, വി.എസ്. അബ്ദുറഹ്മാന്‍, ഹംസ മുട്ടം, എം.പി. അഷ്‌റഫ് മൂപ്പന്‍, കെ.എം. ഇബ്രാഹിം, പി.എം. കരീം, ഇ.എം. അബ്ദുസ്സലാം, മുന്‍ ജില്ല പ്രസിഡൻറ് എം.പി. അബ്ദുല്‍ഖാദര്‍, സുലൈമാന്‍ ഖാലിദ്, എന്‍.വി.സി. അഹമ്മദ്, രഘുനാഥ് പനവേലി, പി.എം. ഹാരിസ്, കെ.എ. മുഹമ്മദ് ആസിഫ്, പി.എ. അഹമ്മദ് കബീര്‍, എം.കെ. അലി, അലിയാര്‍ മാസ്റ്റർ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി വി.ഇ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും ട്രഷറര്‍ എന്‍.കെ. നാസര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.