10 വർഷത്തിനുശേഷം സെൻറ് സെബാസ്​റ്റ്യൻ ചവിട്ടുനാടകം അരങ്ങിൽ

മട്ടാഞ്ചേരി: 10 വർഷത്തെ ഇടവേളക്കുശേഷം 'സ​െൻറ് സെബാസ്റ്റ്യൻ' ബൈബിൾ ഇതിഹാസ ചവിട്ടുനാടകം വീണ്ടും അരങ്ങിലെത്തുന്നു. ശനിയാഴ്ച വൈകീട്ട് 6.30ന് ഫോർട്ട് കൊച്ചി വെളി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിലാണ് നാടകം വീണ്ടും അരങ്ങേറുന്നത്. ചവിട്ടുനാടകരംഗത്ത് ഏറെ ശ്രദ്ധേയമായ നാടകമായിരുന്നു 'സ​െൻറ് സെബാസ്റ്റ്യൻ'. 1965ൽ ഇസിഡോർ വാകപ്പാടത്താണ് നാടകം രചിച്ചത്. വി.എ. ജോസിയായിരുന്നു സംവിധായകൻ. പുണ്യവാളന്മാരിൽ പ്രമുഖ സ്ഥാനമുള്ള ചരിത്ര പുരുഷ‍​െൻറ ജീവിതകഥയാണ് ചവിട്ടുനാടകത്തിലൂടെ പുനരവതരിപ്പിക്കുന്നത്. കെ.ആർ. ആൻറണിയുടെ സംവിധാനത്തിലാണ് നാടകം അരങ്ങിലെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.