സ്കൂൾ വാർഷികാഘോഷം

അങ്കമാലി: വിശ്വജ്യോതി സ്‌കൂളിൽ രണ്ടുദിവസങ്ങളിലായി വാർഷികാഘോഷം 'ജ്യോതിസ്സ് ഉത്സവ് ആൻഡ് ഇമ്പാസ്റ്റോ-- 2017' നടന്നു. പൊതുസമ്മേളനം ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ എം.എ. ഗ്രേസി മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരേപ്പാടൻ, നഗരസഭ കൗൺസിലർമാരായ ബിനി ബി. നായർ, ലേഖ മധു, പി.ടി.എ പ്രസിഡൻറ് ജൂഡ് ജോൺ, ടി. ഷിബു എന്നിവർ സംസാരിച്ചു. പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെയും വർഷങ്ങളായി സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്നവരെയും ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേള, സമ്മാനദാനം എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.