ബ്ലോക്ക്ചെയിന്‍: സ്വകാര്യത സംരക്ഷിച്ച് തൊഴിലാളി പദ്ധതികള്‍ നടപ്പാക്കാനാകുമെന്ന്​

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിച്ച് അവരുടെ ഉന്നമനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് ഐ.ബി.എം സാങ്കേതിക ഗവേഷകൻ ഡോ. ദിലീപ് കൃഷ്ണസ്വാമി അഭിപ്രായപ്പെട്ടു. കുടിയേറ്റ തൊഴിലാളികളുടെ ഉന്നമനത്തിന് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പദ്ധതി തയാറാക്കാന്‍ മേക്കര്‍വില്ലേജ് സംഘടിപ്പിച്ച 'ബ്ലോക്കത്തോണ്‍' മത്സരപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം, ശമ്പളം, തൊഴില്‍ കരാറുകള്‍, താമസസ്ഥലം തുടങ്ങിയവ പ്രത്യേകം ബ്ലോക്കുകളായാണ് ശേഖരിക്കപ്പെടുന്നത്. അതില്‍ ആവശ്യമുള്ളവ മാത്രം ലഭിക്കാന്‍ പാകത്തിന് പ്രോഗ്രാം ചെയ്യുന്നതിനാല്‍ വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതിക സംരംഭകര്‍ക്ക് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ വലിയ സംഭാവന നല്‍കാനാകുമെന്ന് 'ബ്ലോക്കത്തോണ്‍' ഉദ്ഘാടനം ചെയ്ത കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല ചൂണ്ടിക്കാട്ടി. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്, സ​െൻറര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച് എന്നിവയുടെ സഹകരണത്തോടെയാണ് കളമശ്ശേരി മേക്കര്‍ വില്ലേജ് കാമ്പസില്‍ പരിപാടി നടക്കുന്നത്. ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റ് വക്താവ് അലക്സിസ് വൂള്‍ഫ്, മേക്കര്‍വില്ലേജ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ രോഹന്‍ കലാനി എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.