വരുന്നു ജി.പി.എസ് സംവിധാനമുള്ള ബസുകൾ

കൊച്ചി: കൊച്ചിയിൽ ജി.പി.എസ് സംവിധാനത്തോടെയുള്ള ബസുകൾ വരുന്നു. കൊച്ചി മെട്രോ റെയിൽ കോർപറേഷനും യു.എം.ടി.സിയും ഇതുമായി ബന്ധപ്പെട്ട കരാറിൽ ചൊവ്വാഴ്ച ഒപ്പുെവക്കും. കൊച്ചിയിലെ യാത്ര സംസ്കാരത്തിൽ സമഗ്ര മാറ്റമായിരിക്കും ഇതിലൂടെ വരുക. ബസ് യാത്രക്കായി മൊബൈൽ ആപ്ലിക്കേഷനും ഓപറേഷൻ കൺട്രോൾ സ​െൻററും നിലവിൽ വരും. യാത്ര ചെയ്യാൻ ആവശ്യമായ വിവരങ്ങൾ ഏതു സമയത്തും സുഗമമായി ലഭിക്കുന്നതിന് ഇത് സഹായകമാകും. വിശാല കൊച്ചി മേഖലയിലെ എല്ലാ ബസുകളും ഇതുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ജി.പി.എസ് സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള കാര്യങ്ങൾ സംവിധാനം ചെയ്യും. ജി.പി.എസ് സംബന്ധിയായ മറ്റു സേവനങ്ങൾ, ബസിലും സ്റ്റോപ്പുകളിലും ജേർണി പ്ലാനർ ആപ്ലിക്കേഷൻ, ഡിസ്പ്ലെ യൂനിറ്റ് തുടങ്ങിയവ തയാറാക്കും. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് കെ.എം.ആർ.എൽ ഓഫിസിൽ നടക്കുന്ന ചടങ്ങിൽ എം.ഡി മുഹമ്മദ് ഹനീഷ് പ്രോജക്ട് ഡയറക്ടർ തിരുമൺ അർജുനൻ, യു.എം.ടി.സി സീനിയർ വൈസ് പ്രസിഡൻറ് കിഷോർ നഥാനി എന്നിവരാണ് കരാറിൽ ഒപ്പുവെക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.