എവിടെ കൊച്ചിയുടെ ഡെമു?

എസ്. ഷാനവാസ് കൊച്ചി: ആഭ്യന്തര ഗതാഗതം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് രണ്ടുവർഷം മുമ്പ് ഡെമു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) ട്രെയിൻ കൊച്ചിയിൽ സർവിസ് തുടങ്ങിയത്. എന്നാൽ, ഉദ്ഘാടനശേഷം ഡെമു തിരികെ അയച്ചു. പകരം മെമു സർവിസ് ആരംഭിച്ചു. പാത നവീകരണത്തി​െൻറയും റേക്ക് അറ്റകുറ്റപ്പണിയുടെയും പേരിൽ മെമു സർവിസുകൾ വ്യാപകമായി റദ്ദാക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിരിക്കുകയാണ്. യാത്രക്കാരുടെ ദുരിതം ഇരട്ടിയാകുമ്പോഴും സിറ്റി സർക്കുലർ സർവിസിന് മുതൽക്കൂട്ടായി കൊട്ടിഗ്ഘോഷിച്ച് തുടക്കിട്ട ഡെമു സർവിസിനെക്കുറിച്ച് ഒരുവിവരവുമില്ല. റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവാണ് 2015 ജൂൺ 21ന് കൊച്ചിയിൽ ഡെമു സർവിസുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. എട്ട് സര്‍വിസാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. എറണാകുളം സൗത്ത് ജങ്ഷനില്‍നിന്ന് രാവിലെ ആറിന് സര്‍വിസ് ആരംഭിച്ച് വൈകീട്ട് 8.55 ഓടെ അവസാനിപ്പിക്കുന്ന തരത്തിലായിരുന്നു സമയക്രമം. എ.സി കോച്ചുള്ള ഡെമു സർവിസ് രാജ്യത്ത് ആദ്യമായിരുന്നു. എന്നാൽ, എ.സി കോച്ച് കേരളം ആവശ്യപ്പെട്ടിരുന്നിെല്ലന്ന കാരണം ചൂണ്ടിക്കാട്ടി ഉദ്ഘാടനശേഷം ഡെമു തിരികെ കൊണ്ടുപോവുകയായിരുന്നു. പകരം ഈറോഡിൽ സർവിസ് നടത്തിയിരുന്ന മെമു ട്രെയിനുകൾ കൊണ്ടുവന്നു. കേരളത്തിനുള്ള പുതിയ ഡെമു രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, രണ്ടുവർഷം കഴിയുമ്പോഴും ഇക്കാര്യത്തിൽ വ്യക്തതയില്ല. ട്രാക്കുകളിൽ അനുബന്ധ സൗകര്യങ്ങള്‍ ഇല്ലാതെ സര്‍വിസ് നടത്താം എന്നതായിരുന്നു ഡെമുവി​െൻറ പ്രത്യേകത. എട്ട് കോച്ചിൽ ആയിരത്തിലധികം പേര്‍ക്ക് യാത്ര ചെയ്യാം. രണ്ടുവശത്തും ഡ്രൈവിങ് പവര്‍ കാര്‍ ഉള്ളതിനാല്‍ എന്‍ജിന്‍ മാറുന്ന സമയ നഷ്ടവുമില്ലായിരുന്നു. വൈദ്യുതീകൃത പാതകൾ ആവശ്യമില്ലാത്തിനാൽ നവീകരണം പൂർത്തിയാകുന്ന മുറക്ക് ഓള്‍ഡ് റെയിൽവേ സ്റ്റേഷന്‍, ഹാര്‍ബര്‍ ടെര്‍മിനസ് എന്നിവിടങ്ങളിലേക്ക് സർവിസ് ദീർഘിപ്പിക്കുന്ന കാര്യം പരിഗണിച്ചിരുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നമുറക്ക് കോട്ടയം, ആലപ്പുഴ റൂട്ടുകളില്‍ സര്‍വിസ് തുടങ്ങാനും ആലോചനയുണ്ടായിരുന്നു. എന്നാൽ യാത്രദുരിതം വർധിക്കുമ്പോഴും ഡെമു സർവിസിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് ആകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.