കവർച്ച; അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

റെയിൽേവ സ്റ്റേഷനുകൾക്ക് സമീപത്തെ ലോഡ്ജുകളിൽ പരിശോധന കൊച്ചി: പുല്ലേപ്പടിയിലും എരൂരും വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഘത്തിനായി അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്. പുണെയിൽ നിന്നുള്ള മോഷ്ടാക്കളാണ് കവർച്ച നടത്തിയെതന്ന അനുമാനത്തിൽ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ മഹാരാഷ്ട്രയിൽ അന്വേഷണത്തിനായി തിരിച്ചിരുന്നു. സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ അനന്തലാലി​െൻറ നേതൃത്വത്തിലാണ് ഇവർ പുണെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. മഹാരാഷ്ട്ര പൊലീസി​െൻറ സഹായത്തോടെയാണ് ഇത് പുരോഗമിക്കുന്നത്. പുണെയിലെ സമാന രീതിയിലുള്ള കവർച്ച നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയാണ്. സംഭവദിവസം പുലർച്ച എറണാകുളത്തുനിന്നും പുറപ്പെട്ട ദീർഘദൂര ട്രെയിനുകൾ കേന്ദ്രീകരിച്ചാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് അന്വേഷണം നടത്തുന്നത്. ഗുജറാത്തിലെ സൂറത്ത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സംഘം ഉദ്യോഗസ്ഥർ യാത്രതിരിച്ചതായി സൂചനയുണ്ട്. അതേസമയം എറണാകുളത്തെയും തൃപ്പൂണിത്തുറയിെലയും മറ്റും റെയിൽേവ സ് റ്റേഷനുകൾക്ക് സമീപത്തെ ലോഡ്ജുകളിൽ പരിശോധന നടത്തി. മോഷ്ടാക്കളുടെ സംഘത്തിലെ മുഴുവൻ ആളുകളും ജില്ല വിട്ടിട്ടില്ല എന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലാണിത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തെയും തൃപ്പൂണിത്തുറയിലെയും ലോഡ്ജുകളിൽ താമസിച്ചിരുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കവർച്ചക്ക് ശേഷം ഉടൻ തന്നെ ട്രെയിനിൽ സ്ഥലം വിട്ടിട്ടുണ്ടെങ്കിൽ ഇവർ യാത്ര ചെയ്തിരിക്കാൻ ഏറ്റവും അധികം സാധ്യതയുള്ളത് എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിലായിരിക്കണമെന്നാണ് പൊലീസ് കരുതുന്നത്. അതിനാൽ തിരുവനന്തപുരം വരെയുള്ള പ്രധാന നഗരങ്ങളിലെല്ലാം പരിശോധന നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.