എറണാകുളം മെഡിക്കൽ കോളജിലെ ഡോക്ടർമാർ സമരത്തിന്​

കൊച്ചി: വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി എറണാകുളം മെഡിക്കൽ കോളജിലെ ഡോക്ടർമാർ സമരത്തിലേക്ക്. നാല് വർഷം തികഞ്ഞിട്ടും ജീവനക്കാരുടെ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാത്തതിലും ശമ്പള വർധനയും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്ടർമാരുടെ സ്ഥാനക്കയറ്റം മരവിപ്പിച്ചിരിക്കുകയാണെന്നും അവർ പറയുന്നു. കൂട്ട അവധിയെടുക്കലിന് മുന്നോടിയായി തിങ്കളാഴ്ച ഡോക്ടർമാർ കരിദിനമാചരിച്ചു. കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഡോക്ടർമാർ ജോലിക്കെത്തിയത്. നാല് വർഷത്തോളമായി ആനുകൂല്യങ്ങൾ പലതും നിഷേധിക്കപ്പെടുകയാണ് ഡോക്ടർമാർ പറഞ്ഞു. മറ്റുസർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് ലഭിക്കുന്നതുമായി താരതമ്യം ചെയ്താൽ 40 ശതമാനത്തോളം കുറവ് ശമ്പളമാണ് ലഭിക്കുന്നത്. രണ്ടുമാസം മുമ്പ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതാണ്. എന്നാൽ, മന്ത്രി പ്രശ്നത്തിൽ ഇടപെടാമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് പിന്മാറിയത്. പരിഹാരം കാണാത്തപക്ഷം ജനുവരി ഒൻപതിന് കൂട്ട അവധിയെടുക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.