കവർച്ച: കൂടുതൽ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു; അന്വേഷണം പുണെയിലേക്ക്

കൊച്ചി/തൃപ്പൂണിത്തുറ: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചകൾക്ക് പിന്നിൽ മഹാരാഷ്ട്രയിലെ പുണെയിൽനിന്നുള്ള സംഘമാണെന്ന നിഗമനത്തിൽ പൊലീസ്. ഇതി​െൻറ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പുണെയിലേക്ക് തിരിച്ചു. ശനിയാഴ്ച പുലർച്ചയാണ് സംഘം എരൂരിൽ വീട്ടുകാരെ കെട്ടിയിട്ട് മർദിച്ച് കവർച്ച നടത്തിയത്. പത്ത് പേരടങ്ങുന്ന സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസി​െൻറ അനുമാനം. കവർച്ചക്കുശേഷം സംഘം മഹാരാഷ്ട്രയിലേക്ക് കടന്നതായും സൂചന ലഭിച്ചു. പ്രതികളെ പിടികൂടാൻ മഹാരാഷ്ട്ര പൊലീസി​െൻറ സഹായം തേടിയിട്ടുണ്ട്. അതേസമയം, തൃപ്പൂണിത്തുറയിലെ എരൂരിൽ കവർച്ച നടത്തിയവരെന്ന് സംശയിക്കുന്നവരുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവദിവസം രാത്രി തൃപ്പൂണിത്തുറയിലെ തിയറ്ററിൽ സംഘം എത്തിയതി​െൻറ ദൃശ്യമാണ് ലഭിച്ചത്. ആരുടെയും മുഖം വ്യക്തമല്ല. ഇവർ ഇതര സംസ്ഥാനക്കാരാണെന്ന ഉറപ്പിലാണ് പൊലീസ്. ഒമ്പതുമണിയോടെ തിയറ്ററിലേക്ക് കയറുന്നതി​െൻറയും പേത്താടെ തിയറ്ററിനുപുറത്ത് ഇവര്‍ കൂട്ടംകൂടി നില്‍ക്കുന്നതി​െൻറയും ദൃശ്യങ്ങളാണ് കിട്ടിയത്. ഇതര സംസ്ഥാനക്കാരായ പത്തോളം പേർ പൊലീസ് കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. റെയിൽവേ ലൈനുമായി അടുത്ത പ്രദേശങ്ങളിലെ മോഷണങ്ങൾ ആസൂത്രിതമാണെന്ന് സംശയിക്കുന്നു. മുമ്പ് തിരുവാങ്കുളം റെയിൽവേ ട്രാക്കിനടുെത്ത വീട്ടിലെയും പള്ളിപറമ്പുകാവിനടുെത്ത വീട്ടിലെയും മോഷണങ്ങൾ ഇപ്പോഴത്തേതിന് സമാനമായിരുന്നു. 14ന് പുലര്‍ച്ച എരൂരിലെതന്നെ സ്വകാര്യ സ്ഥാപനത്തി​െൻറ സി.സി ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മുഖംമൂടിധാരികളായ സംഘം കറങ്ങി നടക്കുന്നതി​െൻറ ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഒരാൾ കമ്പിവടി എന്ന് തോന്നിക്കുന്ന ആയുധം അരയിൽ തിരുകുന്നതും കാണാം. ഈ ദൃശ്യങ്ങൾ പതിഞ്ഞ സി.സി ടി.വി കാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന് മുന്നിലെ റോഡ് കടന്ന് സമീപെത്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ സംഘം അവിടുത്തെ സി.സി ടി.വി കാമറകൾ തകർത്തിട്ടുമുണ്ട്. തിരികെയെത്തിയ ശേഷം ഈ ദൃശ്യങ്ങൾ പതിഞ്ഞ കാമറയും അടിച്ചുതകർത്തു. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങൾ മോഷ്ടാക്കളുടെതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പുല്ലേപ്പടിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും വ്യക്തമല്ലായിരുന്നു. സമാനരീതിയിൽ 2009ൽ തിരുവനന്തപുരം പേട്ട പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഒരാൾ കഴിഞ്ഞവർഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. കാസർകോഡ് ചീമേനിയിലും സമാനസംഭവം നടന്നു. ഇതുസംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ഉറപ്പിച്ചതായും അതിനാൽ കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും ജില്ല പൊലീസ് മേധാവി എം.പി. ദിനേശ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.