ഓഖി: മുന്നറിയിപ്പ്​ വൈകിച്ചവരെ കണ്ടെത്തണം ^കണ്ണന്താനം

ഓഖി: മുന്നറിയിപ്പ് വൈകിച്ചവരെ കണ്ടെത്തണം -കണ്ണന്താനം ആലപ്പുഴ: ഓഖി ദുരന്തത്തി​െൻറ മുന്നറിയിപ്പ് വൈകാൻ ഇടയായതിന് ഉത്തരവാദി‍യായവരെ കണ്ടെത്തണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. ധീവരസഭ ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമവും അവകാശ പ്രഖ്യാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കലും സംഭവിക്കരുതാത്ത കാര്യമാണ് തീരദേശമേഖലയിൽ നടന്നത്. കഷ്ടപ്പാടുകൾ നിറഞ്ഞ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ ഇതു താങ്ങാനാവാത്ത സംഭവമാണ്. ദുരന്തത്തിൽനിന്ന് മുക്തരായിട്ടില്ലാത്ത അവരുടെ ഉന്നമനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ച് പരിഹാരം കാണണം. സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി പണം മുടക്കാൻ തയാറാകണം. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് സഹായം നൽകണം. തീരമേഖല‍യിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് വേണ്ടത്. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ കേന്ദ്രം പഠിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ കൂടെയാണ് കേന്ദ്രം എപ്പോഴും നിലകൊള്ളുന്നത്. ധീവരസഭ പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഓഖി ദുരന്തത്തിൽ തീരദേശ മേഖലയുടെ സംരക്ഷണത്തിൽ സംസ്ഥാന സർക്കാറി​െൻറ വീഴ്ച അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ മറന്നുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. കാണാതായ മത്സ്യത്തൊഴിലാളികളുടെ യഥാർഥ കണക്കുപോലും വ്യക്തമാക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി. തിലോത്തമൻ, കർണാടക ഫിഷറീസ് മന്ത്രി പ്രമോദ് മധുരാജ്, തമിഴ്നാട് പിന്നാക്ക ന്യൂനപക്ഷ മന്ത്രി എസ്. വളർമതി എന്നിവർ മുഖ്യാതിഥികളായി. ആലപ്പുഴ രൂപത മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ആർ.പി. മുരുതരാജ്, എ.എം. ആരിഫ് എം.എൽ.എ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ സ്വാഗതം പറഞ്ഞു. മത്സ്യത്തൊഴിലാളി സംഗമം ധീവര സമുദായത്തി​െൻറ ശക്തിപ്രകടനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.