പാചകപ്പുരയിൽ വ്യത്യസ്​ത രുചിക്കൂട്ടുകൾ ഹൃദിസ്ഥമാക്കാൻ കുടുംബശ്രീ പ്രവർത്തകർ

കറ്റാനം: കുടുംബശ്രീ ജില്ല മിഷൻ നേതൃത്വത്തിൽ പാചകത്തിലെ വ്യത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്താൻ പരിശീലന പരിപാടി ആരംഭിച്ചു. ഭരണിക്കാവ് പഞ്ചായത്തിൽ കോയിക്കൽ ചന്തയിലെ കുടുംബശ്രീ കഫേയിലാണ് 120 മണിക്കൂർ നീണ്ട പരിശീലന ക്യാമ്പ് ആരംഭിച്ചത്. ആറ് പഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുത്ത 39 കുടുംബശ്രീ പ്രവർത്തകരാണ് പങ്കെടുക്കുന്നത്. നാടൻ വിഭവങ്ങൾ വ്യത്യസ്ത രുചിക്കൂട്ടുകളിൽ എങ്ങനെ തയാറാക്കാമെന്ന് പഠിപ്പിക്കുന്നു. അതോടൊപ്പം ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങളിലും പരിശീലനം നൽകുന്നുണ്ട്. കഫേകളിലും കുടുംബശ്രീ റസ്റ്റാറൻറുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും ജോലി ലഭിക്കാൻ തക്ക രീതിയിലുള്ള ക്ലാസുകളാണ് നൽകുന്നതെന്ന് പരിശീലകർ പറഞ്ഞു. തൃശൂർ കുടുംബശ്രീ മിഷൻ പരിശീലന സ്ഥാപനമായ ഐ ഫ്രം (അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മ​െൻറ്) ആണ് പരിശീലനം നൽകുന്നത്. ട്രെയിനിങ് കോഒാഡിനേറ്റർ ദയാശീലൻ, രാകേഷ് ബാബു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. 19 മുതൽ ചാരുംമൂട്ടിൽ നടക്കുന്ന പത്താമത് ഓണാട്ടുകര കാർഷികോത്സവത്തിലെ കുടുംബശ്രീയുടെ പാചകപ്പുരയിൽ ക്യാമ്പ് അംഗങ്ങൾ പെങ്കടുക്കും. റോഡ് നിർമാണത്തിന് പത്ത് ലക്ഷം ചെങ്ങന്നൂർ: മാന്നാർ പഞ്ചായത്തിലെ 17ാം വാർഡിൽ കുരട്ടിശ്ശേരി-സ്റ്റോർമുക്ക്-ബസ് സ്റ്റാൻഡ്-കലതി കലുങ്ക് റോഡ് നിർമാണത്തിനായി കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ 10 ലക്ഷം രൂപ അനുവദിച്ചു. 700 മീറ്റർ ദൈർഘ്യമുള്ള റോഡി​െൻറ 250 മീറ്റർ ആദ്യഘട്ടത്തിൽ കോൺക്രീറ്റ് ചെയ്യും. അഞ്ച് മീറ്റർ വീതിയുള്ള റോഡി​െൻറ വശത്തുള്ള അഞ്ച് വൈദ്യുതി തൂണുകൾ, തുരുത്തിയിൽ ഭാഗത്തെ പോസ്റ്റ് എന്നിവ മാറ്റുന്നതിന് നടപടിയായില്ല. ഇതിന് മാന്നാർ സെക്ഷൻ ഓഫിസിൽ 39,000 രൂപ പഞ്ചായത്ത് ഒടുക്കിയിട്ട് മൂന്നുമാസം പിന്നിട്ടു. വൈദ്യുതി മുടങ്ങും അരൂർ: ചക്കാലപറമ്പ്, എരുമുള്ളി, കഴുവിടാമൂല, ലക്ഷ്മി െഎസ്, എൻ.കെ. രാമൻ ട്രാൻസ്ഫോർമർ, പാലത്തറ ഫ്ലാറ്റ്, പള്ളി അമ്പലം, വെളുത്തുള്ളി എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.