നെട്ടൂരിൽ രണ്ട്​ മലമ്പാമ്പിനെ പിടികൂടി

നെട്ടൂർ: നെട്ടൂരിൽ രണ്ട് മലമ്പാമ്പിനെ യുവാക്കൾ പിടികൂടി. ഞായറാഴ്ച വൈകീട്ട് മൂേന്നാടെയാണ് നെട്ടൂർ വടക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിനുസമീപം കുണ്ടുവേലിൽ വത്സ​െൻറ വീട്ടുവളപ്പിൽനിന്ന് മലമ്പാമ്പുകളെ പിടികൂടിയത്. രണ്ടാഴ്ച മുമ്പ് ഒരു പാമ്പിനെ പിടികൂടി ഡ്രമ്മിൽ സൂക്ഷിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. വഴികളിലും പരിസരപ്രദേശങ്ങളിലും പാമ്പ് പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികളിൽ ഭീതി പടർത്തിയിരുന്നു. എട്ടടി നീളവും ആറ് ഇഞ്ച് വീതിയും 30 കിലോയുമുള്ളതാണ് പിടികൂടിയ പാമ്പുകളിലൊന്ന്. നഗരസഭ കൗൺസിലർ ദേവൂസ് ആൻറണിയുടെ സാന്നിധ്യത്തിൽ അനൂപ്, അനുരൂപ്, മഹേഷ്, ജഫ്രി സിമേന്തി, ജോസി സിമേന്തി തുടങ്ങിയവരാണ് പാമ്പിനെ പിടികൂടാൻ നേതൃത്വം നൽകിയത്. പനങ്ങാട് പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി. രണ്ടു മലമ്പാമ്പിനെയും പൊലീസിന് കൈമാറി. ---------------------------------------------- കൗൺസിലറുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് പള്ളുരുത്തി: ഡിവിഷനിലെ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിൽ വീഴ്ച വരുത്തുെന്നന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുണ്ടംവേലി കൗൺസിലർ കെ.ജെ. പ്രകാശി​െൻറ വസതിയിലേക്ക് മാർച്ച് നടത്തി. വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമായി. 15 മിനിറ്റോളം സംഘർഷം നടന്നു. തുടർന്ന് നേതാക്കൾ ഇടപെട്ട് രംഗം തണുപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന പ്രതിഷേധസമരം സി.പി.എം മുണ്ടംവേലി ലോക്കൽ സെക്രട്ടറി സി.എം. ചൂട്ടോവ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് പി.ടി. സന്തോഷ് അധ്യക്ഷത വഹിച്ചു. പി.വി. ഉത്തമൻ,ആഷിഖ്, റാഷിം, അമൽ, ജോഫിൻ ഫെർണാണ്ടസ്, ജയ്സൺ പീറ്റർ, വിഷ്ണു, ആൽവിൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. കുളിമുറിയിൽ കാമറ സ്ഥാപിക്കൽ: യുവാവ് പിടിയിൽ പള്ളുരുത്തി: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ കാമറയിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി കല്ലുചിറയിൽ കൊടിയതറ വീട്ടിൽ സനൂഷാണ് (27) അറസ്റ്റിലായത്. കുളിമുറിയുടെ ഉള്ളിൽ കാമറ സ്ഥാപിച്ച് റെക്കോഡ് ചെയ്യുകയായിരുന്നു. കാമറ പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കി. സനൂഷി​െൻറ വീട്ടിൽനിന്ന് ലാപ്ടോപ്പും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ സൈബർ സെൽ ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തും. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.