ഗൃഹനാഥ​െൻറ അപകട മരണം: ദുരൂഹതയെന്ന് ബന്ധുക്കൾ

പള്ളുരുത്തി: നമ്പ്യാപുരത്തിന് സമീപം ഗൃഹനാഥൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കഴിഞ്ഞ നാലിന് രാത്രിയാണ് സംഭവം. കാൽനടക്കാരനായ പള്ളുരുത്തി നമ്പ്യാപുരം തച്ചപ്പള്ളി ലെയിനിൽ കുറ്റിക്കാട്ട് വീട്ടിൽ ബാബുവാണ് (51) വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മരണപ്പെട്ടത്. അപകടത്തെ തുടർന്ന് പരിക്കേറ്റ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത് വഴിയാത്രക്കാരനായിരുന്നു. 13-ാം തീയതി സംഭവത്തിൽ സംശയമുള്ള വാഹനം പള്ളുരുത്തി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറൻസിക് പരിശോധനക്കും വിധേയമാക്കി. സംഭവം നടന്ന് ഒരാഴ്ചക്കുശേഷം നടന്ന ഫോറൻസിക് പരിശോധനയുടെ ഫലം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ, വാഹനം വിട്ടുകൊടുത്തു. നിർധന കുടുംബാംഗമായ ബാബു മട്ടാഞ്ചേരി ഈരവേലി സ്വദേശിയാണ്. സംഭവത്തെ സംബന്ധിച്ച് വിശദ അേന്വഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ഫാ. ടോം ഉഴുന്നാലിന് കുമ്പളങ്ങിയിൽ സ്വീകരണം നൽകി പള്ളുരുത്തി: യമനിൽ ഭീകരരുടെ തടങ്കലിൽനിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് കുമ്പളങ്ങി സ​െൻറ് ജോസഫ് ഇടവക സ്വീകരണം നൽകി. വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്. ഇടവക വികാരി ഫാ. ജോയി ചക്കാലക്കൽ ഹാരാർപ്പണം നടത്തി. സ്വീകരണച്ചടങ്ങിനുശേഷം കൃതജ്ഞത ബലിയും മതസൗഹാർദ സമ്മേളനവും നടന്നു. പള്ളിയങ്കണത്തിൽ നടന്ന പൊതുസമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണി, ഫാ. ടോമി ചമ്പക്കാട്ട്, സജി മൂവാറ്റുപുഴ, ഇല്യാസ് സഖാഫി, ഫാ. വർഗീസ് ചെറുതിയിൽ, ഫാ. ജോഷി തളിയശ്ശേരി, കെന്നത്ത് മാർക്ക്, സെലസ്റ്റിൻ കുരിശിങ്കൽ, ജെൻസൺ നെടുവേലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.