റീജനൽ സ്​പോർട്സ്​ സെൻറർ സ്വകാര്യ ക്ലബ്​; ബൈലോ ഭേദഗതികൾ സർക്കാർ റദ്ദാക്കി

െകാച്ചി: സ്പോർട്സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കേണ്ട കടവന്ത്രയിെല റീജനൽ സ്പോർട്സ് സ​െൻറർ വളഞ്ഞ വഴികളിലൂടെ സ്വകാര്യ ക്ലബാക്കി മാറ്റിയ നടപടിയിൽ സർക്കാർ ഇടപെടുന്നു. സ്പോർട്സ് കൗൺസിൽ അനുമതി ഇല്ലാതെ നടത്തിയ എല്ലാ ബൈലോ ഭേദഗതിയും സർക്കാർ റദ്ദാക്കി. അനധികൃത ബൈലോ ഭേദഗതി സ്വമേധയാ തിരുത്തിയില്ലെങ്കിൽ സ്പോർട്സ് കൗൺസിലിന് അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കാമെന്നും ഉത്തരവിലുണ്ട്. നഗരഹൃദയത്തിലെ സർക്കാർ ഭൂമിയിൽ കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പടുത്തുയർത്തിയ റീജനൽ സ്പോർട്സ് സ​െൻററി​െൻറ ആസ്തി 400 കോടി വരും. കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ച സ്ഥാപനം ഇപ്പോൾ എറണാകുളത്തെയും പരിസരത്തെയും ഒരു സംഘം ഉന്നതരുടെ കൈകളിലാണ്. പാവപ്പെട്ട കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കുമൊന്നും ഇവിടേക്ക് എത്തിനോക്കാനാകില്ല. സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിട്ടിരിക്കുന്നതിനാൽ അവരുടേതല്ലാത്ത ഒരു കായിക പരിപാടിയും ഇവിടെ നടക്കില്ല. അതേസമയം ആഡംബര വിവാഹങ്ങൾക്കും മറ്റും വാടകക്ക് നൽകി ലക്ഷങ്ങളാണ് നടത്തിപ്പുകാർ കൈക്കലാക്കുന്നത്. മൂന്നര ലക്ഷം രൂപയാണ് ആജീവനാന്ത അംഗത്വ ഫീസ്. പുറത്തുനിന്ന് വരുന്നവർക്കു കോച്ചിങ് ഫീസ് 1000 മുതൽ 10000 രൂപ വരെയാണ്. പലപ്പോഴായി ഭൂമിയും മറ്റ് ആസ്തികളും പണയപ്പെടുത്തിയും സർക്കാറിന് വലിയ ബാധ്യതയുണ്ടാക്കി. ഇപ്പോൾ നീന്തൽകുളം ഇടിച്ചുപൊളിച്ച് 35 കോടി മുടക്കി പുതിയ നീന്തൽകുള സമുച്ചയം നിർമിക്കാനാണ് ശ്രമം. ദേശീയ ഗെയിംസിന് 10 കോടി ചെലവിട്ടാണ് സ്റ്റേഡിയത്തിൽ ശീതീകരണ സംവിധാനമൊരുക്കിയത്. മേൽക്കൂരയുടെ ഷീറ്റ് മാറാൻ 62.50 ലക്ഷവും ചെലവഴിച്ചു. 1970 ൽ നാല് ഏക്കർ ഭൂമി സ്പോർട്സ് കൗൺസിൽ മേഖല കേന്ദ്രം തുറക്കാൻ അനുവദിച്ചിരുന്നു. പ്രവർത്തനം തുടങ്ങിയശേഷം പല സമയങ്ങളിലായി കൗൺസിലുമായി ആലോചിക്കാതെ ബൈലോ ഭേദഗതി ചെയ്തു. സ്പോർട്സ് കൗൺസിലിനെ മാത്രമല്ല സർക്കാർ പ്രതിനിധികളെയും തന്ത്രപൂർവം പടിക്ക് പുറത്താക്കി. ഇതിനൊക്കെ ഒാരോ സമയത്തും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനാനുവാദമോ പിന്തുണയോ ലഭിച്ചിരുന്നു. പ്രത്യുപകാരമായി അവരും അടുപ്പക്കാരുമൊക്കെ പിന്നീട് ഇവിടെ ആജീവനാന്ത അംഗങ്ങളായി കയറിപ്പറ്റി അഴിമതിയുടെ പങ്ക് അനുഭവിക്കുകയും ചെയ്യുന്നു. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.