രാഹുലിന്​ അഭിവാദ്യം

കൊച്ചി: കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. മേയർ സൗമിനി ജയിൻ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പാറപ്പുറം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലിനോ ജേക്കബ്, ബ്ലോക്ക് പ്രസിഡൻറ് കെ.വി.പി. കൃഷ്ണകുമാർ, ബെന്നി കുന്നിപ്പിള്ളി, ഒാമന ദിവാകരൻ, ടി.വി. മൈക്കിൾ, എം. ഗോപകുമാർ, ശോഭ രജിലാൽ, സതീഷ്പ്രഭു, ജയറാം, കെ.വി. ഉണ്ണികൃഷ്ണൻ, ബിനോജ് അൻവർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.