പണം തട്ടിയ കേസ് കടുവയെ പിടിച്ച കിടുവകളെ തേടി സി.ബി.ഐയും രംഗത്ത്

ആലുവ: പട്ടാപ്പകൽ നഗരത്തിൽ സി.ബി.െഎ ഉദ്യോഗസ്ഥരായി ചമഞ്ഞ് പണം തട്ടിയ കേസിൽ പ്രതികളെ പിടികൂടാൻ സി.ബി.ഐയും രംഗത്ത്. ഇതര സംസ്ഥാന തൊഴിലാളികളായ തബോവൻ പ്രതാപൻ, സുരാധൻ എന്നിവരുടെ 46,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തത്. സി.ബി.ഐ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ആലുവ പൊലീസ് സ്‌റ്റേഷനിലും റെയിൽവേ സ്‌റ്റേഷനിലുമെത്തി പ്രതികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. സി.ബി.ഐ ഉദ്യോഗസ്ഥരുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തിയാണോ തട്ടിപ്പ് നടത്തുന്നതെന്നാണ് അന്വേഷിക്കുന്നത്. സി.ബി.ഐയുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ ഇവർ തയാറാക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതിനിടെ, പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പൊലീസ്, ആർമി എന്നീ പേരുകളിൽ തട്ടിപ്പ് നടത്തി പിടിയിലായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇത്തരത്തിൽ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്ത കേസുകളിൽ പ്രതിയായവരുടെ വിവരം ശേഖരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.