ദ്വിദിന സംസ്ഥാന സമ്മേളനം

കൊച്ചി: ഏകത പരിഷത്തി​െൻറ ഉപസംഘടനയായ സ്ത്രീ ഏകതയുടെ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച രാവിലെ 11-ന് കലൂർ റിന്യൂവൽ സ​െൻററിൽ കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ തീരദേശ സമിതി നേതാവ് മാൻഗ്ലിൻ പീറ്റർ, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി എന്നിവർ പങ്കെടുക്കും. ഞായറാഴ്ച സമാപന സമ്മേളനം ഏകത പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ജോൺ സാമുവൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് രമേശ്വരിയമ്മ, സംഘാടക സമിതി ജനറൽ കൺവീനർ ശ്രീകല വേണുഗോപാൽ, ട്രഷറർ ആനി മസ്‌ക്രീൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.