ക്ഷേമനിധി ഓഫിസ് പുനഃസ്ഥാപിക്കണമെന്ന്

മൂവാറ്റുപുഴ: നിർത്തലാക്കിയ ക്ഷേമനിധി ഓഫിസ് പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് ഓട്ടോ കൺസൾട്ടൻറ് ആൻഡ് ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ, കുന്നത്തുനാട്, പിറവം, കോതമംഗലം എന്നീ താലൂക്കുകള്‍ക്കായി ആയിരക്കണക്കിന് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നികുതി അടക്കുന്നതിന് വെല്‍ഫെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായിക്കൊണ്ടിരുന്ന ക്ഷേമനിധി ഓഫിസ് നിര്‍ത്തലാക്കിയിട്ട് രണ്ടുവര്‍ഷമായി. തൊഴില്‍ -ഗതാഗത വകുപ്പുകള്‍ ഏകോപിപ്പിച്ച് ടാക്‌സി​െൻറ കൂടെ ക്ഷേമനിധിയും ആർ.ടി.ഒ ഓഫിസില്‍ അടക്കുന്ന സമ്പ്രദായം മറ്റ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നതുപോലെ ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രസിഡൻറ് റോയി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. റഷീദ്, സലീം പോണാക്കുടി, അജിത്കുമാര്‍, ഇ.ഇ. ഷാജഹാന്‍, ഇം.എം. ത്വാഹ, കെ.പി. സലീം, ഷാന്‍ ഹമീദ്, പി.കെ. സിനാജ്, കെ.പി. നവാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.