കാർഷിക ഗവേഷണ രംഗത്ത് ഐ.സി.ടി പ്രോത്സാഹിപ്പിക്കണം ^-ശിൽപശാല

കാർഷിക ഗവേഷണ രംഗത്ത് ഐ.സി.ടി പ്രോത്സാഹിപ്പിക്കണം -ശിൽപശാല കൊച്ചി: ഇന്ത്യയിലെ കാർഷിക ഗവേഷണ രംഗത്ത് വിവര-വിനിമയ സാങ്കേതികവിദ്യയായ ഐ.സി.ടി പ്രോത്സാഹിപ്പിക്കണമെന്ന് ശിൽപശാല. ദേശീയ കാർഷിക ഗവേഷണ കൗൺസിലി​െൻറ (ഐ.സി.എ.ആർ) കൺസോർഷ്യം ഓഫ് ഇ-റിസോഴ്‌സസ് ഇൻ അഗ്രികൾച്ചർ (സെറ) എന്ന ഓൺലൈൻ ലൈബ്രറി സംവിധാനത്തെ കുറിച്ച് ബോധവത്കരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ ശിൽപശാലയിലാണ് നിർദേശം. ഐ.സി.എ.ആറിന് കീഴിലെ ഗവേഷണ സ്ഥാപനങ്ങളും കാർഷിക സർവകലാശാലകളും പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്ന സെറ പോലുള്ള ഓൺലൈൻ ഗവേഷണ ലൈബ്രറികൾ ഉപയോഗപ്പെടുത്താൻ പുതുതലമുറയിലെ ഗവേഷകർ തയാറാകണമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ ഐ.സി.എ.ആർ ഗവേഷണ സ്ഥാപനങ്ങളിലെയും കാർഷിക സർവകലാശാലകളിലെയും ലൈബ്രേറിയൻമാർ ശിൽപശാലയിൽ പങ്കെടുത്തു. എസ്.കെ. ജോഷി, സി.എം.എഫ്.ആർ.ഐ ക്രസ്റ്റേഷ്യൻ ഡിവിഷൻ മേധാവി ഡോ. ജി. മഹേശ്വരുഡു, സി.എം.എഫ്.ആർ.ഐ ലൈബ്രറി സയൻറിസ്റ്റ് ഇൻ ചാർജ് ഡോ. കെ.എസ്. ശോഭന, ലൈബ്രറി ഓഫിസ് ഇൻ ചാർജ് പി. ഗീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.