ആർ.ബി.​െഎക്ക്​ മുന്നിൽ ധർണ

കൊച്ചി: പാർലമ​െൻറി​െൻറ പരിഗണനയിലിരിക്കുന്ന ഫൈനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി ആർ.ബി.ഐക്ക് മുന്നിൽ ധർണ നടത്തി. ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ല പ്രസിഡൻറ് എസ്. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ ദേശീയ പ്രസിഡൻറ് സി.ജെ. നന്ദകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, ജില്ല സെക്രട്ടറി കെ.പി. സുശീൽകുമാർ, വി.കെ. പ്രസാദ്, സി.ബി. വേണുഗോപാൽ, ഒ.സി. ജോയി, ഹണികുമാർ, കെ.പി. ജേക്കബ് എന്നിവർ സംസാരിച്ചു. 'ഇന്‍ഫോഫിഷ്' 32-ാമത് മേല്‍നോട്ട സമിതി യോഗത്തിന് സമാപനം കൊച്ചി: ലോക ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്.എ.ഒ)-യുടെ കീഴില്‍ മലേഷ്യയിലെ ക്വലാലംപൂര്‍ ആസ്ഥാനമായ അന്താരാഷ്ട്ര സംഘടനയ 'ഇന്‍ഫോഫിഷി'​െൻറ മേല്‍നോട്ട സമിതി യോഗത്തിന് സമുദ്രോൽപന്ന കയറ്റുമതി അതോറിറ്റി (എംപെഡ) ആതിഥ്യം വഹിച്ചു. 11 മുതല്‍ 14 വരെ കൊച്ചിയിലെ എംപെഡ ആസ്ഥാനത്ത് 'ഇന്‍ഫോഫിഷി'​െൻറ 32-ാമത് മേല്‍നോട്ട സമിതി യോഗമാണ് നടന്നത്. 19 പ്രതിനിധികള്‍ പങ്കെടുത്തു. 'ഇന്‍ഫോഫിഷി'​െൻറയും എംപെഡയുടെയും ചെയര്‍മാനായ ഡോ. എ. ജയതിലക് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയെ പ്രതിനിധാനംചെയ്ത് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് ഡയറക്ടര്‍ പി.വി. ഹരികൃഷ്ണ, എംപെഡ സെക്രട്ടറി ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കംബോഡിയ, ഫിജി, മലേഷ്യ, മാലിദ്വീപ്, പാപ്പുവ ന്യൂഗിനിയ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. എഫ്.എ.ഒ നിരീക്ഷകനും സമ്മേളനത്തിലുണ്ടായിരുന്നു. തൃശൂര്‍, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലെ മത്സ്യകൃഷി, സമുദ്രോൽപന്ന സംസ്കരണ യൂനിറ്റുകള്‍ എന്നിവിടങ്ങൾ പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.