രാഷ്​ട്രീയ കൊലപാതകങ്ങൾ സി.ബി.ഐക്ക് വിടണമെന്ന ഹരജി വിധി പറയാന്‍ മാറ്റി

കൊച്ചി: ബി.െജ.പി -ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട രാഷ്്ട്രീയ കൊലപാതക കേസുകൾ സി.ബി.െഎക്ക് വിടണമെന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് സംഭവങ്ങളുടെ അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് തലശ്ശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയത്. കേരളത്തിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ തുടർച്ചയായി കൊല്ലപ്പെടുന്നുവെന്ന വ്യാജ പ്രചാരണം രാജ്യവ്യാപകമായി നടക്കുന്നുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി ഒരേ കേന്ദ്രത്തിൽ തയാറാക്കിയ പരാതികൾ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പലരും രാഷ്്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും സർക്കാർ നേരേത്ത ബോധിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ ഹരജിക്കാരോട് ഇക്കാര്യത്തിലുള്ള നിലപാട് കോടതി ആരാഞ്ഞു. എന്നാൽ, ഇൗ പരാതികളെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ബോധിപ്പിച്ചു. പരാതികൾക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരാണ് ഹരജിക്ക് പിന്നിലുള്ളതെന്ന് സർക്കാറും മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.