റദ്ദായ ടിക്കറ്റുമായി വിമാനത്താവളത്തിനകത്ത്് കടന്ന വിദേശി പിടിയിൽ

നെടുമ്പാശ്ശേരി: റദ്ദായ ടിക്കറ്റുമായി വിമാനത്താവളത്തിനകത്ത്് കടന്ന വിദേശിയെ പിടികൂടി. ഇത്യോപ്യൻ സ്വദേശി ബർഹാന ടെഡീസയാണ് (43) പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സാമൂഹികപ്രവർത്തകനായ ഇയാൾ മറ്റ്്് നാല് പേരോടൊപ്പം കൊച്ചിയിലെ ഒരു ആശുപത്രിയിൽ വന്നതാണ്. കൂടെയുണ്ടായിരുന്നവർ വെള്ളിയാഴ്ച നാട്ടിലേക്ക്് മടങ്ങി. ഇവരെ യാത്രയാക്കാൻ വിമാനത്താവളത്തിനകത്ത്്് കയറിയപ്പോഴാണ് ഇയാൾ പിടിയിലായത്. വെള്ളിയാഴ്ച മടങ്ങാതിരുന്നതിനാൽ ഇയാൾ സ്വന്തം ടിക്കറ്റ്് റദ്ദാക്കിയിരുന്നു. ഈ ടിക്കറ്റ്് ഉപയോഗിച്ച് ഇയാൾ ടെർമിനലിനകത്ത്് പ്രവേശിച്ചതാണ് പ്രശ്നമായത്. ഇയാളെ പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. സിയാൽ ഡയറക്ടർ ബോർഡ്് യോഗം ഇന്ന്് നെടുമ്പാശ്ശേരി: സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ഡയറക്ടർ ബോർഡ്് യോഗം ശനിയാഴ്ച വൈകീട്ട്് മൂന്നിന് നടക്കും. ആഭ്യന്തര ടെർമിനൽ നവീകരണം ഉൾപ്പെടെ യോഗം ചർച്ച ചെയ്യും. സിയാലി​െൻറ ഉപകമ്പനിയായ സി.ഐ.എ.എസ്.എൽ ഡയറക്ടർ ബോർഡ്് യോഗവും ഇതോടൊപ്പം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.