കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ മന്ദിരം നാളെ തുറക്കും

ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ ഹയർ സെക്കൻഡറി മന്ദിരം ഞായറാഴ്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഒമ്പത് ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലാബോറട്ടറി, ലൈബ്രറി എന്നിവ സജ്ജീകരിച്ച കെട്ടിടം രണ്ടു കോടി രൂപ ചെലവിലാണ് നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി വൻ വികസനപ്രവർത്തങ്ങളാണ് സ്കൂളിൽ തുടങ്ങുന്നത്. സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ടിൽനിന്ന് അഞ്ചുകോടിയും വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 72 ലക്ഷവും ഉൾപ്പെടെ 5.72 കോടിയുടെ വികസനപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സ്മാർട്ട് ക്ലാസ് മുറികളും നിർമിക്കും. ഞായറാഴ്ച മൂന്നിന് ഉദ്ഘാടനചടങ്ങിൽ പൂർവവിദ്യാർഥികൂടിയായ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രഫ. കെ.വി. തോമസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ കെ.കെ. പ്രഭാമണി, പ്രധാനാധ്യാപകൻ ഇ. പദ്മരാജൻ, പി.ടി.എ പ്രസിഡൻറ് പി.വി. ഉണ്ണികൃഷ്ണൻ, ഒ.എസ്.എ പ്രസിഡൻറ് പി.ബി. മുകുന്ദകുമാർ, ജനറൽ സെക്രട്ടറി കെ.ആർ പുരുഷോത്തമൻ, അധ്യാപക പ്രതിനിധി കെ.എ. അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 1915ൽ എൽ.പി വിഭാഗം ആയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 2000ൽ ഹയർ സെക്കൻഡറി തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.