വനിതാ കൗൺസിലറെ ജാതിപ്പേര് വിളിച്ചെന്ന്​; ബി.ഡി.ജെ.എസ് നേതാവ്​ അറസ്​റ്റിൽ

കളമശ്ശേരി: നഗരസഭ വനിതാ കൗൺസിലറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ ബി.ഡി.ജെ.എസ് നേതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കളമശ്ശേരി നഗരസഭ 30-ാം വാർഡ് പ്രതിപക്ഷ കൗൺസിലർ മഞ്ജു ബാബുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ ബി.ഡി.ജെ.എസ് മുനിസിപ്പൽ വൈസ് പ്രസിഡൻറ് മാനാത്ത് പാടത്ത് ജയകുമാറാണ് അറസ്റ്റിലായത്. വനിതാ കൗൺസിലർ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. വാർഡിലെ കെ.എസ്. നമ്പൂതിരി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബാറ്ററി മോഷണം: രണ്ടുപേർ പിടിയിൽ കളമശ്ശേരി: കെണ്ടയ്നർ റോഡിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന രണ്ടുപേരെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുളവുകാട് പൊന്നാരിമംഗലം സ്വദേശികളായ പണ്ടാരപറമ്പിൽ മനോജ് (31), പ്രസാദ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ പുലർച്ച 2.30ഓടെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ എ.എൽ. അഭിലാഷ്, എ.എസ്.ഐ ജയപാൽ, പൊലീസുകാരായ പ്രദീപ്, ആൻറണി എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.