കള്ളനോട്ട് കേസ്​ പ്രതികൾ അറസ്​റ്റിൽ

തൃപ്പൂണിത്തുറ: ഒന്നര ലക്ഷത്തി​െൻറ കള്ളനോട്ടുകൾ ബാങ്കിൽ നൽകിയ കേസിൽ തമിഴ്നാട് പൊലീസ് അന്വേഷിച്ചിരുന്ന പ്രതികളെ ഹിൽപാലസ് പൊലീസി​െൻറ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. തിരുവാങ്കുളം സ്വദേശികളായ കോടതി ചന്ദ്രൻ എന്ന മഞ്ചക്കാട്ടിൽ ചന്ദ്രൻ( 57), വീപ്പനാത്ത് ഷിജു (43) എന്നിവരെയാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിൽ രണ്ടായിരത്തി​െൻറ 75 നോട്ടുമായി മധുര സ്വദേശി അനന്തരാജിനെ (52) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവെരയും പിടികൂടിയത്. ഒന്നാംപ്രതി അനന്തരാജിന് കള്ളനോട്ട് എത്തിച്ച് നൽകിയത് ഷിജുവാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതേതുടർന്ന് തമിഴ്നാട് പൊലീസ് ഹിൽപാലസ് പൊലീസി​െൻറ സഹായത്തോടെ വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെയാണ് ഇരുവെരയും പിടികൂടിയത്. ഒരാഴ്ചയായി ഇവർ തമിഴ്നാട് ക്രൈംബ്രാഞ്ചി​െൻറ നിരീക്ഷണത്തിലായിരുന്നു. മധുര ക്രൈംബ്രാഞ്ച് സി.ഐ യു. സെന്തിൽകുമാർ, എസ്.ഐമാരായ വി. ബാലമുരുകൻ, ആർ. വിജയൻ പിള്ള, ഹിൽപാലസ് എസ്.ഐ എസ്. സനൽ, സി.പി.ഒമാരായ ഡിനിൽ, ഹരി എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ ക്രൈംബ്രാഞ്ച് ടീം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. കള്ളനോട്ട് കേസിലെ പ്രതിയായ കോടതി ചന്ദ്രൻ, ബാർ കൗൺസിൽ ഓഫിസിൽ അക്കൗണ്ടൻറായിരുന്നു. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. ഇയാൾക്കെതിരെ വ്യാജ സ്റ്റാമ്പ് നിർമിച്ച കേസിൽ ഉന്നതതല അന്വേഷണം നടക്കുന്നതായും തൃപ്പൂണിത്തുറ പൊലീസ് പറഞ്ഞു. ഇയാളുടെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചും സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.