സൂഫി നൈറ്റ് നാളെ

കൊച്ചി: സൂഫി ഗായകൻ അഷ്റഫ് ഹൈദ്രോസ് നയിക്കുന്ന സൂഫി നൈറ്റ് ശനിയാഴ്ച കൊച്ചിയിൽ നടക്കും. വൈകീട്ട് 6.30ന് എറണാകുളം ഫൈൻ ആർട്സ് ഹാളിലാണ് പരിപാടി. അഷ്റഫ് ഹൈദ്രോസിനെ കൂടാതെ രത്നശ്രീ അയ്യർ (തബല), ടി.പി. വിവേക് (വോക്കൽ സപ്പോർട്ട്) എന്നിവരാണ് മറ്റുള്ളവർ. സൂഫി സംഗീതത്തെ മതേതര കാഴ്ചപ്പാടിൽ ആവിഷ്കരിച്ചാണ് പരമ്പരാഗത രീതിയിൽ ഖയാലെ ഖവ്വാലി എന്ന പേരിൽ അഷ്റഫ് ഹൈദ്രോസും സംഘവും അവതരിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ കേരള ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻറ് പി.എസ്. സുകുമാരൻ, മാനേജിങ് കമ്മിറ്റി അംഗം കെ.എൽ. മോഹനവർമ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.