ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ പോരാടിയ നേതാവ്

കൊച്ചി: ബാങ്കിങ് മേഖലയിലെ വൻ തട്ടിപ്പുകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയ തൊഴിലാളി നേതാവായിരുന്നു ബുധനാഴ്ച നിര്യാതനായ വി.പി. കമ്മത്ത്. ബാങ്കി​െൻറയും സംഘടനയുടെയും ഉന്നമനത്തിന് അഹോരാത്രം പണിയെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ലോർഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ അദ്ദേഹം പിന്നീട് വൈസ് പ്രസിഡൻറായിരിക്കെയാണ് ബാങ്കിൽനിന്ന് പുറത്താക്കപ്പെടുന്നത്. സംഘടനാ പ്രവർത്തനങ്ങൾക്ക് കാര്യമായ വേരുകളില്ലാതിരുന്ന സമയത്താണ് അദ്ദേഹത്തിൽ നേതൃത്വം നിക്ഷിപ്തമായത്. ബാങ്കിെല തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നതായിരുന്നു കാരണം. കൂട്ടുനിന്ന തൊഴിലാളി സംഘടന നേതാക്കളുടെ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. ബാങ്കുകളിലെ ഗ്രാറ്റ്വിറ്റി വെട്ടിപ്പ് തടഞ്ഞത് ഇദ്ദേഹത്തി​െൻറ നേതൃത്വത്തിലാണ്. മിനിമം കൂലിയും ബോണസും വർഷങ്ങളോളം നിഷേധിച്ചിരുന്നത് നിയമപോരാട്ടങ്ങളിലൂടെ അർഹതയുള്ളവർക്ക് നേടിക്കൊടുത്തു. ഹവാല ഇടപാടുകൾ, കാർഷിക ലോണിനുള്ള ഫണ്ട് വകമാറ്റി െചലവിട്ടത് തുടങ്ങിയ പ്രശ്നങ്ങൾക്കെതിരെ അദ്ദേഹം ശബ്‌ദിച്ചു. ബാങ്ക് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ റിസർവ് ബാങ്കിന് പരാതി നൽകി. ഇതോടെ 2002ലാണ് ബാങ്കിൽനിന്ന് പുറത്താക്കിയത്. ഇ.പി.എഫ് ആക്ടി​െൻറ പരിധിയിൽ ആയിരിക്കെ നിയമം മറികടന്ന് ജീവനക്കാർക്ക് നിഷേധിച്ച ലോർഡ് കൃഷ്ണ ബാങ്ക് മാനേജ്മ​െൻറിനെതിരെ 22 ലക്ഷം രൂപ പി.എഫ് വീഴ്ച വരുത്തിയതിന് ജപ്തി നടപടിയുണ്ടായി. ഇത് പുറത്ത് കൊണ്ടുവന്നത് വി.പി. കമ്മത്തായിരുന്നു. കറകളഞ്ഞ ട്രേഡ് യൂനിയൻ പ്രവർത്തകനായിരുന്നു വി.പി. കമ്മത്ത് എന്ന് ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.