ഓഖി ചുഴലിക്കാറ്റ്: ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് മാത്രം സഹായമെന്ന് പരാതി

പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് ചെല്ലാനത്തെ കടൽക്ഷോഭത്തിൽ ദുരിതമനുഭവിച്ചവർക്ക് സഹായം നൽകുന്നതിൽ അധികൃതർ ഇരട്ടത്താപ്പ് പുലർത്തുന്നതായി പരാതി. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് സർക്കാർ വക സഹായങ്ങൾ ലഭിക്കുമ്പോൾ വീടുകളിൽ വെള്ളം കയറിയതോടെ കിടപ്പുരോഗികളെയും കൊണ്ട് സമീപപ്രദേശങ്ങളിലെ ബന്ധുക്കളുടെ വീടുകളിൽ കഴിച്ചുകൂട്ടിയവർക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്നാണ് പരാതി. കടൽക്ഷോഭം ഏറെയുണ്ടായത് ചെല്ലാനം ബസാർ കടൽത്തീരത്താണ്. ഇവിടെ കടലിനോട് ചേർന്ന് കിടക്കുന്ന കുടുംബങ്ങളാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ചെല്ലാനം സ​െൻറ് മേരീസ് ഹൈസ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നത്. ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങൾ കുറവായതിനാലാണ് വീടുകളിൽ കിടപ്പുരോഗികളും ഗർഭിണികളും ഉള്ള കുടുംബങ്ങൾ ബന്ധുക്കളുടെ വീടുകളിൽ അഭയം തേടിയത്. ഇവരിൽ പലരുടെയും വീടുകൾ തിരയടിയേറ്റ് തകർന്നിരിക്കുകയാണ്. തിരകൾ കയറി വീട്ടിലെ ഫർണിച്ചറുകൾ നശിക്കുകയും പാത്രങ്ങൾ ഒലിച്ചുപോവുകയും ചെയ്തെന്ന് ഇവർ പറയുന്നു. കടൽക്ഷോഭം നിലച്ചപ്പോൾ തിരികെ വെന്നങ്കിലും ക്യാമ്പിൽ കഴിഞ്ഞില്ലായെന്ന പേരിൽ ദുരിതബാധിതരായ തങ്ങൾക്കുള്ള അവകാശങ്ങൾ അധികൃതർ നിഷേധിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. തങ്ങൾക്കും ദുരിതാശ്വാസ സഹായങ്ങൾ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കോണത്തുപുഴ സമരപ്പന്തൽ കാനം സന്ദർശിച്ചു തൃപ്പൂണിത്തുറ: കോണത്തുപുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ആഭിമുഖ്യത്തിൽ സംയുക്ത സമരസമിതി നേതൃത്വത്തിൽ നടക്കാവ് ജങ്ഷനിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സന്ദർശിച്ചു. സമരത്തി​െൻറ മൂന്നാം ദിവസമായ വ്യാഴാഴ്ച രാവിലെ 10ഒാടെയാണ് സമരപ്പന്തലിൽ കാനം എത്തിയത്. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് എന്നിവരും ഉണ്ടായിരുന്നു. വൈക്കം എം.എൽ.എ കെ. ആശ, ഐ.എ.എൽ ജില്ല സെക്രട്ടറി ടി.ബി. ഗഫൂർ, കവി മണർകാട് ശശികുമാർ, വി.ഒ. ജോണി, പി.ആർ. തങ്കപ്പൻ, പി.ആർ. പുഷ്പാംഗദൻ, അമ്പിളി സുനീഷ്, ജയ ഭാസ്കരൻ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ജോർഡി അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു. മഹിള ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി മേരി രാജേന്ദ്രൻ, പ്രസിഡൻറ് പ്രസന്നകുമാരി എന്നിവർ നേതൃത്വം നൽകി. കോണത്തുപുഴ സമരത്തിന് ഐക്യദാർഢ്യവുമായി വ്യാഴാഴ്ച വൈകീട്ട് നടക്കാവിൽ സമര സംരക്ഷണ ശൃംഖല തീർത്തു. എം.എൽ.എ സി.കെ. ആശ, കവി മണർകാട് ശശികുമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകർ എന്നിവർ ശൃംഖലയിൽ കണ്ണികളായി. സമരപരിപാടികൾക്ക് കെ.ആർ. റെനീഷ്, ആൽവിൻ സേവ്യർ, ജോർഡി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.