വി.ആർ. വിജയറാം അന്തരിച്ചു

(പടം: ekd V R Vijayaram കൊച്ചി: മുതിർന്ന പത്രപ്രവർത്തകനും 'യോഗനാദം' ചീഫ് എഡിറ്ററുമായ വൈപ്പിൻ ഓച്ചന്തുരുത്ത് വയന്നപ്പിള്ളിൽ വീട്ടിൽ വി.ആർ. വിജയറാം (83) നിര്യാതനായി. 'കേരള കൗമുദി'യിൽ മാധ്യമപ്രവർത്തനം ആരംഭിച്ച അദ്ദേഹം വിരമിച്ചശേഷം 'യോഗനാദ'ത്തി​െൻറ എഡിറ്ററായി ചുമതലയേൽക്കുകയായിരുന്നു. ഭാര്യ: ടി.ജി. മണി (കളമശ്ശേരി ഫുഡ് ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യാപിക). മക്കൾ: ടിക്കി രാജ്‌വി (പ്രിൻസിപ്പൽ കറസ്‌പോണ്ടൻറ്, ഇന്ത്യൻ എക്‌സ്‌പ്രസ്, തിരുവനന്തപുരം), ടിറ്റി രാജ്‌വി (ഐ.ബി.എം,സിംഗപ്പൂർ). മരുമക്കൾ: ആതിര.എം (ജേണലിസ്‌റ്റ്, ദ ഹിന്ദു, തിരുവനന്തപുരം), സുമിത ദാസ് (ഐ.ബി.എം) സംസ്കാരം പിന്നീട്. 1975ൽ 'കേരള കൗമുദി'യുടെ കൊച്ചി യൂനിറ്റിൽ ലേഖകനായാണ് പത്രപ്രവർത്തനം ആരംഭിച്ചത്. പിന്നീട് എറണാകുളം ബ്യൂറോ ചീഫ് ആയി. 'കേരള കൗമുദി' ആലപ്പുഴ എഡിഷൻ തുടങ്ങിയപ്പോൾ നേതൃത്വം ഏറ്റെടുത്തു. റിട്ടയർ ചെയ്യുന്നതിന് ഒരു വർഷം മുമ്പ് വീണ്ടും കൊച്ചിയിൽ തിരിച്ചെത്തി. 'കേരള കൗമുദി'യിൽനിന്ന് പിരിഞ്ഞശേഷം എസ്.എൻ.ഡി.പിയുടെ മുഖപത്രമായ 'യോഗനാദ'ത്തി​െൻറ എഡിറ്ററായി. എഴുത്തുകാരുടെ സ്വകാര്യജീവീതവും സാഹിത്യജീവിതവും സമന്വയിപ്പിച്ച് 'വാക്കും പൊരുളും' എന്ന കോളത്തിന് തുടക്കമിട്ടു. പിന്നീട് സാമൂഹിക രാഷ്‌ട്രീയ മേഖലയിലെ പ്രമുഖരെക്കൂടി ഉൾപ്പെടുത്തി 'ധന്യമാം ജീവിതം' എന്നപേരിൽ കുേറക്കൂടി വിപുലമാക്കി എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിച്ചു. സാഹിത്യവും രാഷ്‌ട്രീയവും മികച്ച രീതിയിൽ കൈകാര്യം ചെയ്ത മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. മൃതദേഹം വ്യാഴാഴ്ച വൈപ്പിനിലെ വീട്ടിലെത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.