'ഒാഖി'തകർത്ത തീരങ്ങളിൽ തീരാവേദനയുമായി​ ലക്ഷദ്വീപ്​

കൊച്ചി: ഒാഖിയുടെ സംഹാരതാണ്ഡവം നിലച്ചിട്ട് ദിവസങ്ങളായി. ദുരിതാശ്വാസകേന്ദ്രങ്ങളിൽനിന്ന് വീടുകളിൽ മടങ്ങിയെത്തിയവർ തകർന്ന കൂരക്ക് കീഴിൽ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അപ്രതീക്ഷിത ദുരന്തത്തി​െൻറ ആഘാതത്തിൽനിന്ന് കവരത്തിയും മിനിക്കോയിയും ഇനിയും മുക്തമായിട്ടില്ല. തകർന്ന വീടുകൾ, കടപുഴകിയ വൃക്ഷങ്ങൾ, കടലെടുത്ത തീരങ്ങൾ, ജീവനോപാധികൾ നഷ്ടപ്പെട്ട ആയിരങ്ങൾ...ഒാഖി ലക്ഷദ്വീപിന് സമ്മാനിച്ചത് തീരാവേദനയാണ്. കവരത്തി, മിനിക്കോയി എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. കവരത്തിയിൽ തകർന്ന ജലശുദ്ധീകരണ പ്ലാൻറി​െൻറ അറ്റകുറ്റപ്പണി പൂർത്തിയാകാൻ സമയമെടുക്കും. നാവികസേന കുടിവെള്ളം എത്തിക്കുന്നുണ്ട്. ലക്ഷദ്വീപി​െൻറ 'മംഗലാപുരം സീസൺ' സ്വപ്നങ്ങളാണ് കൊടുങ്കാറ്റ് ഒറ്റയടിക്ക് കൊണ്ടുപോയത്. സ്റ്റേഷനറിയും പച്ചക്കറിയുമടക്കം മംഗലാപുരത്തുനിന്ന് ഉരുവിൽ നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന സമയമാണിത്. ഉരു നശിച്ചതോടെ ഇൗ രീതിയിലുള്ള ചരക്ക്നീക്കം നിലച്ചു. ഇനി കപ്പലി​െൻറ നേരം നോക്കണം. കൽപ്പേനി ദ്വീപി​െൻറ കിഴക്ക് ഭാഗത്തെ ബ്രേക്ക്വാട്ടർ തകർന്നതും ജനജീവിതം ദുരിതത്തിലാക്കി. മംഗലാപുരത്തുനിന്നും ബേപ്പൂരിൽനിന്നും കരിങ്കല്ല് കൊണ്ടുവന്ന് നിർമിച്ച ബ്രേക്ക് വാട്ടർ പുനർനിർമിക്കാൻ രണ്ടു വർഷമെങ്കിലുമെടുക്കും. ബ്രേക്ക് വാട്ടറിൽ കപ്പലിറങ്ങിയാൽ നേരേത്ത പത്ത് മിനിറ്റ് ബോട്ട് യാത്ര മതിയായിരുന്നു കരക്കെത്താൻ. ഇപ്പോൾ ഒരു മണിക്കൂർ വേണം. നിലക്കാതെ കാറ്റടിക്കുന്ന പടിഞ്ഞാറ് ഭാഗത്ത് വർഷകാലത്ത് കപ്പലിറക്കാനാവില്ലെന്നതും ആശങ്കയാണ്. മിനിക്കോയിയിൽ നാനൂറോളം വീടുകൾക്കും നിരവധി മറ്റു കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു. തെങ്ങ് ഉൾപ്പെടെ വൻതോതിൽ കൃഷിനശിച്ചു. മത്സ്യബന്ധനം കഴിഞ്ഞാൽ തേങ്ങയും ഉപോൽപന്നങ്ങളുമായിരുന്നു ദ്വീപി​െൻറ വരുമാന മാർഗം. അതും ഏറക്കുറെ ഇല്ലാതായി. കൃഷിവകുപ്പി​െൻറ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ദുരന്തം ബാക്കിവെച്ച ബോട്ടുകളൊന്നും കടലിൽ പോകാൻ തുടങ്ങിയിട്ടില്ല. ജീവനോപാധികളും വീടും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേന്ദ്രസംഘത്തി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.