പഞ്ചായത്ത് അംഗത്തിെൻറ മരണം: പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി

കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ രണ്ടാം വാർഡ് മെംബറും യു.ഡി.എഫ് അംഗവുമായിരുന്ന എൻ.വി. ബെന്നിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല കോൺഗ്രസ് അധ്യക്ഷനും കോർപറേഷൻ ഡെപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച മുമ്പ് എൻ.വി. ബെന്നിയുടെ ഫോണിൽനിന്ന് പോയ ഒരു സന്ദേശത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച കേസും മാനസികസമ്മർദവും മൂലം അദ്ദേഹം ഓഫിസിൽ ബോധരഹിതനായി വീണു. ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരണം സംഭവിച്ചു. ഇദ്ദേഹത്തിനെതിരെ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് രാത്രി രണ്ടിന് സഭ്യമല്ലാത്ത സന്ദേശം എത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. പരിചയമുള്ള ആരോ ഫോൺ ഉപയോഗിച്ചതുകൊണ്ടാണ് അനാവശ്യ മെേസജ് പോയത് എന്നും ശരിയായ രീതിയിൽ ഫോൺ ഉപയോഗിക്കാൻ അറിയാത്ത മെംബർ മറ്റ് പലരുടെയും സഹായത്താലാണ് മെേസജുകൾ വായിക്കുന്നതെന്നും യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. എൽ.ഡി.എഫിലെ മെംബർ കൈക്കൂലി വാങ്ങിയത് എൻ.വി. ബെന്നി പുറത്തുകൊണ്ടുവന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കുറ്റക്കാർക്കെതിരെ കേെസടുക്കുകയും കുറ്റക്കാരാനായ മെംബർ രാജി വെക്കുകയും ചെയ്യണമെന്നും ടി.ജെ. വിനോദ് ആവശ്യപ്പെട്ടു. പ്രതിഷേധപ്രകടനം പഞ്ചായത്ത് ഓഫിസിനുമുന്നിൽ എത്തിയപ്പോൾ പുത്തൻകുരിശ് എസ്.ഐ ജയപ്രസാദി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.പി. പീറ്റർ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് ഭാരവാഹികളായ കെ.പി. തങ്കപ്പൻ, വർഗീസ് ജോർജ് പള്ളിക്കര, ബിനീഷ് പുല്യാട്ടേൽ, എം.ടി. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ, ജില്ല പഞ്ചായത്ത് മെംബർ സി.കെ. അയ്യപ്പൻകുട്ടി, ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് തോമസ് കണ്ണാടിയിൽ, അമ്പലമേട് മണ്ഡലം പ്രസിഡൻറ് കെ. അബ്ദുൽ ബഷീർ, പുത്തൻകുരിശ് മണ്ഡലം പ്രസിഡൻറ്, സി.എൻ. വത്സലൻപിള്ള, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എൻ.പി. ഓമനക്കുട്ടൻ, കുഞ്ഞൂഞ്ഞ് ചെറിയാൻ, മനോജ് കാരക്കാട്ട്, ബെന്നി പുത്തൻവീടൻ, പ്രതിപക്ഷ നേതാവ് ടി.കെ. പോൾ, ഐ.എൻ.ടി.യു.സി നേതാക്കളായ കെ.ജി. നാരായണൻ നായർ, പോൾസൺ പീറ്റർ, പി.ടി. സന്തോഷ് കുമാർ, സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.