മീഡിയ അക്കാദമിയുടെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2016-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് 'മലയാള മനോരമ'യിലെ എ.എസ്. ഉല്ലാസ് അര്‍ഹനായി. മികച്ച ഹ്യൂമന്‍ ഇൻററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ് 'മംഗളം' ലേഖകന്‍ വി.പി. നിസാര്‍ നേടി. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് 'കേരളഭൂഷണം' എക്‌സിക്യൂട്ടിവ് എഡിറ്റർ കെ.എം. സന്തോഷ്‌കുമാറിനാണ്. വൃദ്ധജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആശയം അവതരിപ്പിച്ച 'വേണം പുതിയ സാമൂഹികസ്ഥാപനങ്ങള്‍' എന്ന എഡിറ്റോറിയലാണ് അവാര്‍ഡിന് അര്‍ഹമായത്. മികച്ച വാർത്താചിത്രത്തിനുള്ള അവാര്‍ഡ് 'മെട്രോ വാര്‍ത്ത'യിലെ ചീഫ് ഫോട്ടോഗ്രാഫര്‍ മനു ഷെല്ലി നേടി. മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ സലാം പി. ഹൈദ്രോസിനാണ്. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് 'മാതൃഭൂമി' കളമശ്ശേരി ലേഖകന്‍ എന്‍.പി. ഹരിദാസും അർഹനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.