ജീവകാരുണ്യപ്രവർത്തകൻ എ.ബി. ലാലി​െൻറ അവയവങ്ങൾ ദാനംചെയ്തു

കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തൃശൂർ പനങ്ങാട് അവിനിപ്പുള്ളി വീട്ടിൽ എ.ബി. ലാലി​െൻറ (52) അവയവങ്ങൾ ദാനംചെയ്തു. ഞായറാഴ്ച ഉച്ചയോടെ മതിലകത്ത് കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരാവസ്ഥയിലായ ലാലിനെ 2.30ഒാടെ ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റിയിലെത്തിെച്ചങ്കിലും ചൊവ്വാഴ്ച രാവിലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കളുടെ സമ്മതപ്രകാരമാണ് അവയവദാന നടപടി ആരംഭിച്ചത്. കരളും ഒരു വൃക്കയും ആസ്റ്റർ മെഡ്സിറ്റി ഏറ്റെടുത്തു. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് പുതുജീവനേകും. നേത്രപടലം ഗിരിധർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃശൂരിലെ ജീവകാരുണ്യസംഘടനയായ ആക്സി​െൻറ (ആക്സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവിസ്) സജീവ പ്രവർത്തകനായിരുന്നു ലാൽ. കൊടുങ്ങല്ലൂർ കെ.എസ്.എഫ്.ഇ ജീവനക്കാരി സ്മിതയാണ് ഭാര്യ. മകൾ കീർത്തന പ്ലസ് വൺ വിദ്യാർഥിനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.