11.11ൽ ഗോവിന്ദ ചാമി; 12.12ൽ അമീറുൽ ഇസ്​ലാം

കൊച്ചി: ജഡ്ജിമാർ വിധിന്യായത്തിന് മാന്ത്രിക തീയതി തെരഞ്ഞെടുത്തപ്പോൾ പണി കിട്ടിയത് ഗോവിന്ദചാമിക്കും അമീറുൽ ഇസ്ലാമിനും. സൗമ്യ വധക്കേസ് പരിഗണിച്ച തൃശൂർ അതിവേഗ കോടതി ഗോവിന്ദചാമിക്കെതിരെ വിധി പറയാൻ തെരഞ്ഞെടുത്തത് 11.11.2011 എന്ന മാജിക്കൽ തീയതിയാണെങ്കിൽ 12.12 എന്ന മാജിക്കൽ തീയതിയിൽ അമീറി​െൻറ വിധി നിർണയിക്കുകയായിരുന്നു. രണ്ടുപേരും ഇതരസംസ്ഥാനക്കാരാണെന്നതും ഇവർക്കുവേണ്ടി ഹാജരായത് ബി.എ. ആളൂർ ആണെന്നതും മറ്റൊരു പ്രത്യേകതയാണ്. ഗോവിന്ദചാമിക്ക് തൃശൂർ കോടതി വധശിക്ഷയാണ് വിധിച്ചത്. എന്നാൽ, ഇത് പിന്നീട് സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു. അമീറിനെതിരെ പരമാവധി ശിക്ഷ നൽകാൻ കഴിയുന്ന കുറ്റമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.