മോഷ്​ടിച്ച ബൈക്കുമായി യുവാക്കൾ പിടിയിൽ

പറവൂർ: തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്ന രണ്ടു യുവാക്കൾ പിടിയിൽ. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ബിജുഭവനിൽ അനന്തു (21), നൂറിൽ ഒളിമൂലവീട്ടിൽ അനൂപ് (23) എന്നിവരെയാണ് എസ്.ഐ കെ.എ. സാബുവും സംഘവും പിടിച്ചത്. കഴിഞ്ഞദിവസം കെ.എം.കെ കവലയിൽ നടന്ന വാഹനപരിശോധനയിലാണ് മോഷ്ടിച്ച ബൈക്കുമായി എത്തിയ ഇരുവരും പിടിയിലായത്. രേഖകൾ പരിശോധിക്കുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് പതിച്ചതാണ് പിടിക്കപ്പെടാൻ കാരണം. തിരുവനന്തപുരം സ്വദേശി വിജയകുമാർ മെഡിക്കൽ കോളജ് പരിസരത്ത് സൂക്ഷിച്ച ബൈക്കാണ് മോഷണംപോയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പട്ടികവർഗ ട്രൈബൽ പ്രമോട്ടർമാരെ ഉടൻ നിയമിക്കണം -ഉള്ളാടൻ മഹാസഭ പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള പട്ടികവർഗ പ്രമോട്ടർമാരെ അടിയന്തരമായി നിയമിക്കണമെന്ന് കേരള ഉള്ളാടൻ മഹാസഭ ജില്ല സമിതി ആവശ്യപ്പെട്ടു. പട്ടികവർഗ പ്രമോട്ടർമാരുടെ സേവനം ലഭ്യമാകാത്തതിനാൽ പറവൂർ നിയോജക മണ്ഡലത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പല ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭിക്കുന്നില്ല. ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആശുപത്രി, വടക്കേക്കര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും ട്രൈബൽ പ്രമോട്ടർമാരുടെ ഒഴിവുകൾ നിലവിലുണ്ട്. ഡിസംബർ 31നകം പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യേണ്ടതുണ്ട്. പ്രമോട്ടർമാരെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി-വർഗ മന്ത്രി, വി.ഡി. സതീശൻ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി. -------------------------ജില്ല രുമൂപ്പൻ സലീം തുരുത്തിൽ---------------------------- അധ്യക്ഷത വഹിച്ചു. പ്രകാശൻ നക്ലിക്കാട്ട്, വിജയൻ, ശ്യം, കുഞ്ഞൻ രാമകൃഷ്ണൻ, മൈത്രി, വിശ്വംഭരൻ, ഗിരീഷ്, ഷൈജിത്ത് കുമാർ, സാവിത്രി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.