'തെരുവുനായ്​ മുക്ത ഇന്ത്യ' സമരത്തിന് ഇന്നസെൻറി​െൻറ പിന്തുണ

അങ്കമാലി: ജനസേവ ശിശുഭവന്‍ 'തെരുവുനായ് മുക്ത ഇന്ത്യ' മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട സമരത്തിന് ഇന്നസ​െൻറ് എം.പിയുടെ പിന്തുണ. തുരുത്തിശ്ശേരി സര്‍ക്കാര്‍ എല്‍.പി സ്കൂള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ജനസേവ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം സ്വീകരിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി കോളജുകളിലും സ്കൂളുകളിലും ഒപ്പ് ശേഖരണം സംഘടിപ്പിക്കുകയും പ്രധാനമന്ത്രിക്ക് 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.